fbpx
Latest News

അജി ജോണും,ഐ.എം വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന’സിദ്ദി’ യുടെ ഓഡിയോ റൈട്ട്സ് ‘സത്യം ഓഡിയോസ്’ സ്വന്തമാക്കി

പ്രശസ്ത സംവിധായകനും നടനുമായ അജി ജോൺ നായകനായും ഐ.എം വിജയൻ പ്രധാന കഥാപാത്രമായും എത്തുന്ന പുതിയ മലയാള ചിത്രമായ ‘SIDDY’യുടെ പോസ്റ്ററുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പൊഴിതാ ചിത്രത്തിന്റെ പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങനിരിക്കുന്നു. ഡിസംബർ 10 ന് ആയിരിക്കും ട്രൈലെർ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈട്ട്സ് ‘സത്യം ഓഡിയോസ്’ സ്വന്തമാക്കിയിരിക്കുന്നു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു,അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്.

 

സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ,മധുവന്തി നാരായൺ,സൂരജ് സന്തോഷ്‌,രമേഷ് നാരായൺ,അജിജോൺ എന്നിവരാണ്. എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണൻ. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ,ഹരിത ഹരിദാസ്,വേണു നരിയാപുരം,ഹരികൃഷ്ണൻ,മധു വിഭാഗർ, ദിവ്യ ഗോപിനാഥ്,തനുജ കാർത്തിക്,സ്വപ്ന പിള്ള, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്,മേക്കപ്പ് സുധി സുരേന്ദ്രൻ,പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി സ്റ്റീഫൻസ്, പി ആർ ഒ. എ എസ് ദിനേശ്.

Hima Author
Sorry! The Author has not filled his profile.
×
Hima Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.