“SIDDY-അയാൾ എല്ലാവരിലും ഉണ്ട് ” അജി ജോണും,ഐ.എംവിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലർ മൂവി ‘സിദ്ദി’ യുടെ ട്രെയിലർ
1 min read

“SIDDY-അയാൾ എല്ലാവരിലും ഉണ്ട് ” അജി ജോണും,ഐ.എംവിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലർ മൂവി ‘സിദ്ദി’ യുടെ ട്രെയിലർ

ഐ. എം വിജയൻ,അജി ജോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘സിദ്ധി’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുന്നു. 1.32 മിനിറ്റ് ദൈർഘ്യമുള്ള ട്രൈലെർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. സത്യം വീഡിയോസ് യൂട്യൂബ് ചാനലിലൂടെ ഇന്ന് 12 മണിയോടെയാണ് ട്രൈലെർ പുറത്തിറക്കിയത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ അനൂപ് മേനോൻ, ലാൽ ജോസ്,ഇന്ദ്രജിത്, ഉണ്ണിമുകുന്ദൻ,അജു വർഗീസ്,വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയ് ബാബു,ഹരീഷ് പേരാടി, പ്രശാന്ത് അലക്സാണ്ടർ,സജീവ് വിൽ‌സൺ,രമേശ്‌ കോട്ടയം,സുധി കൊപ്പ എന്നിവരും ചിത്രത്തിന്റെ ട്രൈലെർ പങ്കുവെച്ചു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളതായിരുന്നു. ട്രൈലെർ പുറത്തിറങ്ങിയതോടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധയാകർഷിക്കുന്നത് ചിത്രത്തിലെ ആവേശകരമക്കിയ രംഗങ്ങളാണ്. ചിത്രത്തിൽ ഒരു പോലീസ് വേഷത്തിൽ ആണ് ഐ.എം വിജയൻ എത്തിയിട്ടുള്ളത്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം പയസ് രാജാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ, നല്ലവൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു,അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്.

 

സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ,മധുവന്തി നാരായൺ,സൂരജ് സന്തോഷ്‌,രമേഷ് നാരായൺ,അജിജോൺ എന്നിവരാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണനാണ് ചെയ്തിരിക്കുന്നത്. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്,മേക്കപ്പ് സുധി സുരേന്ദ്രൻ,പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി എന്നിവരാണ്. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ,ഹരിത ഹരിദാസ്,വേണു നരിയാപുരം,ഹരികൃഷ്ണൻ,മധു വിഭാഗർ, ദിവ്യ ഗോപിനാഥ്,തനുജ കാർത്തിക്,സ്വപ്ന പിള്ള, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു