‘എന്റെ ആദ്യത്തെ ‘അധര ചുംബനം’ വീട്ടുകാരുടെ മറുപടി ഇങ്ങനെ: നടി സാനിയ ഇയ്യപ്പൻ പറയുന്നു

മമ്മൂട്ടി ചിത്രം ബാല്യകാല സഖിയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ ഇയ്യപ്പൻ ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയും പിന്നീട് വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ നായികമാരുടെ പട്ടികയിൽ മുൻപന്തിയിൽ എത്തുകയും ചെയ്തു. ലൂസിഫർ എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാനിയ ഇപ്പോഴിതാ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ എന്ന പുതിയ ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമാർന്ന നായികമാരുടെ പട്ടികയിൽ കൃഷ്ണൻകുട്ടിയിലെ സാനിയ അവതരിപ്പിച്ച ബിയാട്രിസ് എന്ന കഥാപാത്രം ഉണ്ടാകുമെന്ന് ഉറപ്പാണ്. കാരണം അത്രത്തോളം വ്യത്യസ്തതയാർന്ന അഭിനയ ശൈലിയും ശാരീരിക ക്ഷമതയും ഒരേപോലെ പരീക്ഷിക്കപ്പെട്ട ഒരു കഥാപാത്രം തന്നെയാണ് സാനിയ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സാനിയ വളരെ മികച്ച പ്രേക്ഷക പ്രശംസ ആണ് ഇതിനോടകം നേടിയിട്ടുള്ളത്. ചിത്രത്തിൽ ഒരു രംഗത്തിൽ സാനിയ നടൻ വിജിലഷിനെ ചോദിക്കുന്നുണ്ട്. ഇതിനോടകം ധാരാളം ചുംബനങ്ങൾ മലയാള സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും അധര ചുംബനം ഇപ്പോഴും ഒരു മഹാസംഭവമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഡാനിയുടെ ലിപ് ലോക്കിനെക്കുറിച്ച് തന്നെയാണ്.

സിനിമയിലെ വളരെ അഭിവാജ്യഘടകം ആയിരുന്ന ആ അധര ചുംബനത്തെക്കുറിച്ച് നടി സാനിയ ഇയ്യപ്പൻ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. അത്തരത്തിൽ ഒരു രംഗം ചിത്രത്തിന് ആവശ്യമായി വന്നതിനാലാണ് ചെയ്തതെന്നും പുതിയ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കൾക്കും വലിയ പങ്കുണ്ട്. ഇങ്ങനെയൊരു ചുംബന രംഗം സിനിമയിൽ ഉണ്ടാകുമെന്ന് മാതാപിതാക്കന്മാരോട് പറഞ്ഞിരുന്നു, ആ സിനിമയ്ക്ക് അത്തരമൊരു രംഗം ഒഴിവാക്കാൻ പറ്റാത്തത് ആണെങ്കിൽ ഒരു നടി എന്ന നിലയിൽ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല എന്നും മാതാപിതാക്കൾ പറഞ്ഞു. സാനിയ ഇയ്യപ്പന്റെ പ്രതികരണം പറയുന്നു.

Related Posts

Leave a Reply