‘ട്വന്റി-20 യിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു’ ഇടവേള ബാബു വെളിപ്പെടുത്തുന്നു
1 min read

‘ട്വന്റി-20 യിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു’ ഇടവേള ബാബു വെളിപ്പെടുത്തുന്നു

മലയാള സിനിമയിലെ അത്ഭുതമെന്നൊ മറ്റുള്ള ഇൻഡസ്ട്രികൾക്ക് അസാധ്യം എന്നൊ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് 2008-ൽ പുറത്തിറങ്ങിയ ട്വന്റി-20 എന്ന ചിത്രം. താരരാജാക്കന്മാർ ഒറ്റ സ്ക്രീനിൽ അണിനിരന്നപ്പോൾ കേരള ജനത മുഴുവൻ ആ ചിത്രം ഏറ്റെടുത്ത് വലിയ വിജയമാക്കി തീർക്കുകയും ചെയ്തു. ഉദയകൃഷ്ണ-സിബി കെ.തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് നടൻ ദിലീപ് ആയിരുന്നു.ചിത്രം പുറത്തിറങ്ങിയ അന്നുമുതൽ ‘ട്വന്റി20യിലെ യഥാർത്ഥ നായകൻ’ ആരാണെന്ന് ആരാധകർക്കിടയിൽ വലിയ തർക്കമാണുള്ളത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തിയ മമ്മൂട്ടി നായകതുല്യമായ വേഷമാണ് കൈകാര്യം ചെയ്തത്. എന്നാൽ ചിത്രത്തിലെ വില്ലൻ കഥാപാത്രമായി എത്താനാണ് മമ്മൂട്ടി ആദ്യം ആഗ്രഹം പ്രകടിപ്പിച്ചത്. നടനും അമ്മ എക്സിക്യൂട്ടീവ് മെമ്പറുമായ ഇടവേള ബാബുവാണ് ഈ കാര്യം വെളിപ്പെടുത്തിയത്.റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്കു മുമ്പ് വില്ലനാകാൻ മമ്മൂട്ടി പ്രകടിപ്പിച്ച ആഗ്രഹത്തെ കുറിച്ച് ഇടവേള ബാബു തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :, “ട്വന്റി-20 ചെയ്തപ്പോൾ മമ്മൂക്ക എന്റെ അടുത്ത് ഒരു ആഗ്രഹം പറഞ്ഞിരുന്നു. ഞാനും മമ്മൂക്കയും സംസാരിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് ഈ കാര്യം പറഞ്ഞത്. ‘ഞാൻ ഈ സിനിമയിൽ വില്ലൻ വേഷം ചെയ്യാം’ എന്ന് മമ്മൂട്ടി പറഞ്ഞു.

അപ്പോൾ ഞാനും ഞെട്ടിപ്പോയി. മമ്മൂക്ക വില്ലൻ ചെയ്യുകയൊ? ഞാൻ ഈ കാര്യം ജോഷി സാറിന്റെ അടുത്തും ദിലീപിന്റെ അടുത്തും ചെന്നു പറഞ്ഞു. അവർ എന്നെ ഓടിച്ചെന്ന് വേണം പറയാൻ. കാരണം ആ ഒറ്റക്കാരണം മതി ആ പണം പൊട്ടാൻ. പക്ഷേ മമ്മൂക്ക പറഞ്ഞത് ശരിയാണ് ‘എനിക്ക് ഈ പടത്തിലെ ഇങ്ങനെ ചെയ്യാൻ പറ്റുകയുള്ളൂ’ വേറെ പടത്തിൽ അദ്ദേഹത്തിന് ചെയ്യാൻ പറ്റിയെന്നു വരില്ല. അമ്മയുടെ കഴിഞ്ഞ ഷോയിൽ കാണാം ഒരു വാഴക്കുലയും തോളിൽ എടുത്തു കൊണ്ട് നടന്നു പോകുന്നുണ്ട് മമ്മൂക്ക. പാസിംഗ് റോൾ, ഇത് മമ്മൂക്ക വേറെ എവിടെയെങ്കിലും പോയി ചെയ്യാൻ പറ്റുമോ? അമ്മയുടെ അടുത്ത് ആകുമ്പോൾ ഭയങ്കര സ്വാതന്ത്ര്യമുണ്ട്. എന്തു ചെയ്താലും അതിന് കുറ്റം ഉണ്ടാവുകയില്ല”

Leave a Reply