‘നടി അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു’ സ്ക്രീൻ ഷോട്ടുകളും തെളിവുകളും നിരത്തി ആദിത്യൻ !! വീഡിയോ കാണാം

‘ആദിത്യൻ തൃശ്ശൂർ ഉള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്, അവർക്കൊപ്പം ജീവിക്കാൻ എന്നോട് വിവാഹമോചനം ആവശ്യപ്പെട്ടുന്നു. 16 മാസത്തോളമായി ആദിത്യൻ ആ സ്ത്രീയുമായി പ്രണയത്തിലാണ്. ആ സ്ത്രീക്ക് മറ്റൊരു കുടുംബവും മകനുമുണ്ട്. ഒരു കാരണവശാലും ആദിത്യനുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ ഞാൻ തയ്യാറല്ല’ നടി അമ്പിളി ദേവി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണിത്. ആരാധകർ വളരെ ആശ്ചര്യത്തോടെ ആണ് അമ്പിളിയുടെ ഈ വെളിപ്പെടുത്തൽ കേട്ടത്. നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും വിവാഹിതരായിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആകുന്നുള്ളൂ. തങ്ങളുടെ ആദ്യത്തെ ദാമ്പത്യജീവിതത്തിൽ പാകപ്പിഴകൾ സംഭവിച്ച ഇരുവരും പുനർ വിവാഹത്തോടെയാണ് ഒന്നിച്ചത്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള ജീവിതങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ വളരെ അവിചാരിതമായാണ് ഇരുവരുടെയും ബന്ധത്തിൽ വലിയ തകരാറുകൾ ഉണ്ടെന്ന് നടി അമ്പിളി ദേവി വെളിപ്പെടുത്തുന്നത്. നടി അമ്പിളിയുടെ ഗുരുതരമായ ആരോപണങ്ങൾ വന്നതിന് തൊട്ടു പിന്നാലെ ഭർത്താവും നടനുമായ ആദിത്യൻ ജയൻ ശക്തമായ മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. അമ്പിളി ദേവി പറഞ്ഞതിലും വളരെ ഗുരുതരമായ ആരോപണങ്ങളാണ് ആദിത്യൻ ഉന്നയിച്ചിരിക്കുന്നത്.

അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നാണ് ആദിത്യൻ ആരോപിക്കുന്നത്. യുകെയിൽ താമസിക്കുന്ന ആളുമായി അമ്പിളിക്ക് ബന്ധമുണ്ടെന്ന് താൻ കണ്ടുപിടിച്ചു എന്നും ഈ ബന്ധത്തെ തുടർന്ന് തങ്ങൾക്കിടയിൽ വഴക്കുകൾ വരെ ഉണ്ടായിട്ടുണ്ട് എന്നും ആദിത്യൻ പറയുന്നു. അമ്പിളി ദേവി അയാളുമായി വീഡിയോ കോൾ നടത്തി എന്ന് അവകാശപ്പെടുന്ന സ്ക്രീൻഷോട്ടുകളും ആദിത്യൻ തെളിവുകളായി കാണിക്കുകയും ചെയ്തു. ‘സമയം മലയാളത്തി’ന് നൽകിയ അഭിമുഖത്തിലാണ് ആദിത്യൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തെളിവുകളായി ആദ്യത്തെ നിർത്തിയ ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും വീഡിയോയിൽ വളരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. ആദിത്യന്റെ ഗുരുതരമായ ആരോപണങ്ങൾക്ക് അമ്പിളി എന്ത് മറുപടി നൽകുമെന്നാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.

Related Posts

Leave a Reply