തരംഗമായി വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 800 രൂപ അടയ്ക്കു, പ്രതിഷേധം ശക്തമാക്കു… #vaccinechallenge
1 min read

തരംഗമായി വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 800 രൂപ അടയ്ക്കു, പ്രതിഷേധം ശക്തമാക്കു… #vaccinechallenge

വളരെ അപ്രതീക്ഷിതമായാണ് കേന്ദ്രസർക്കാർ കോവിഡ് വാക്സിന് വില ഈടാക്കിയത്. വലിയ പ്രതിഷേധ ശബ്ദങ്ങൾ ഉയരുമ്പോൾ തന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരള സംസ്ഥാനത്തിലെ ജനങ്ങൾക്ക് വാക്സിൻ പൂർണമായും സൗജന്യമായി തന്നെ നൽകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. പൊതുവിപണിയിൽ വാക്സിൻ വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത് ഭാഗികമായി കേന്ദ്രസർക്കാർ ബാക്കി വിതരണത്തിൽ നിന്നും വിട്ടു നിൽക്കുന്നതുമാണ് രാജ്യത്താകമാനം കേന്ദ്രസർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയരാൻ കാരണമായത്. വാക്സിൻ വിതരണത്തിന് പൂർണ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയും സ്വകാര്യ കുത്തക ആശുപത്രികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ അവസരം ചെയ്യുന്നതുമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം എന്ന് പുതിയ ക്യാമ്പെയിൻ ആരോപിക്കുന്നു പ്രായഭേദമന്യേ യാതൊരു അടിസ്ഥാനവും കൂടാതെ തന്നെ എല്ലാവർക്കും വാക്സിൻ സൗജന്യമായിത്തന്നെ കേരള സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ഇതാ വ്യത്യസ്തമായ ഒരു പ്രതിഷേധ ക്യാമ്പയിൻ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ ഉള്ള എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രതിഷേധം എന്നവണ്ണമാണ് പുതിയ ക്യാമ്പയിൻ രൂപീകരിച്ചിരിക്കുന്നത്. സൗജന്യമായി വാക്സിൻ സ്വീകരിച്ചവർ രണ്ട് ഡോസ് വാക്സിന്റെ തുകയായ എൻ 100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് പുതിയ പ്രതിഷേധ മാക്സിമം ചലഞ്ച് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ നിരവധി ആളുകൾ ഇതിനോടകം തന്നെ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞു. #vaccinechallenge എന്ന ഹാഷ്ടാഗ്  സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരും സ്വീകരിക്കാത്തവരുമായ നിരവധി ആളുകളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 800 രൂപ വീതം നിക്ഷേപിച്ചിട്ടുള്ളത്. അതിന്റെ സാക്ഷിപത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

Leave a Reply