“രാജിവെച്ചൊഴിയൂ പരാജയമേ…” കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ നടി സ്വര ഭാസ്കർ രംഗത്ത്
1 min read

“രാജിവെച്ചൊഴിയൂ പരാജയമേ…” കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ നടി സ്വര ഭാസ്കർ രംഗത്ത്

ബോളിവുഡിലെ ഏറ്റവും പ്രശസ്തയായ താരമാണ് നടി സ്വര ഭാസ്കർ. മികച്ച അഭിനേത്രി എന്ന നിലയിൽ ഇതിനോടകം വലിയ രീതിയിൽ പ്രശസ്തി അറിയിച്ചിട്ടുള്ള താരം രാഷ്ട്രീയ,സാമൂഹിക വിഷയങ്ങളിൽ കടുത്ത നിലപാടുകൾ തുറന്നുപറയുന്ന വ്യക്തിത്വത്തിന് ഉടമയാണ്. ഇപ്പോഴിതാ താരം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനെതിരെ രൂക്ഷവിമർശനം നടത്തിയിരിക്കുകയാണ്. താരം ട്വിറ്ററിലൂടെയാണ് തന്റെ വിമർശനം പങ്കുവെച്ചത്. കോവിഡ് വ്യാപനം തടയാൻ ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. മൻമോഹൻ സിംഗിന്റെ ഈ കത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യമന്ത്രി കത്തയച്ചതിനാലാണ് സ്വര ഭാസ്കർ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. വാക്സിനേഷൻ പോലുള്ള മാർഗങ്ങൾ കൊണ്ടുമാത്രമേ കോവിഡ് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുകയുള്ളൂവെന്ന് മൻമോഹൻ സിംഗ് കത്തിൽ പറയുന്നുണ്ട്. എന്നാൽ നിങ്ങളുടെ നിർദ്ദേശങ്ങൾ കോൺഗ്രസ് നേതാക്കൾ എങ്കിലും പാലിച്ചിരുന്നെങ്കിൽ ചരിത്രം നിങ്ങളോട് കനിവുള്ള ആയിരിക്കുമെന്നാണ് ആരോഗ്യമന്ത്രി ഹർഷൻ വർധൻ മറുപടിയായി പറഞ്ഞത്. ഈ മറുപടിയിലാണ് സ്വര വിമർശനാത്മകമായ ട്വീറ്റ് പങ്കുവച്ചത്.

‘രാജിവെച്ച് ഒഴിയൂ വൻ പരാജയമെ, ഒഴിവാക്കാൻ കഴിയുമായിരുന്നു ഈ ദുരന്തം ഉണ്ടായതിനു നിങ്ങളും നിങ്ങളുടെ സർക്കാരും ഞങ്ങൾക്ക് മറുപടി നൽകേണ്ടതാണ്. കാര്യങ്ങൾ എല്ലാം വ്യക്തമായി ഉപയോഗിക്കേണ്ടതിന് പകരം നിങ്ങൾ മുൻ പ്രധാനമന്ത്രിക്ക് മറുപടിയായി കത്തയക്കുന്നു. യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് കുറിച്ച് താങ്കൾ എന്തു പറയുന്നു. നാണക്കേട് ആണിത്.’ സ്വര ഭാസ്കർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. കേന്ദ്ര സർക്കാരിന്റെ കോവിഡ് നിയന്ത്രണ പദ്ധതികൾക്ക് കനത്ത തിരിച്ചടിയാകുന്ന ഏൽക്കുന്ന ഈ സാഹചര്യത്തിൽ ബോളിവുഡിലെ പ്രമുഖ നടിയുടെ പ്രതികരണം ഏറെ പ്രസക്തമാണ്. മലയാളത്തിൽ നിന്നും ചലച്ചിത്ര പ്രവർത്തകരുടെ വിമർശനങ്ങൾ കേന്ദ്രസർക്കാരിനെതിരെ ഉയർന്നുവരുന്നുണ്ട്.

Leave a Reply