fbpx

മലയാള സിനിമാലോകത്ത് പുതിയൊരു വിവാദം ഉടലെടുക്കുകയാണ്. യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയരായ രണ്ട് നടിമാർക്കിടയിൽ ആണ് വിവാദം കത്തിപ്പടരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാലോകത്ത് ഏറെ ശ്രദ്ധനേടുകയും തന്റെതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത താരമാണ് സാനിയ അയ്യപ്പൻ. പ്രമുഖ ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി പങ്കെടുത്ത സാനിയ പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച്‌ പ്രേക്ഷകപ്രീതി ആർജിച്ചു. തുടർന്ന് സൂപ്പർതാര ചിത്രങ്ങളിൽ അടക്കം ഗംഭീര പ്രകടനം കാഴ്ച വെച്ച സാനിയ അയ്യപ്പൻ നായികനടി എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങി. വമ്പൻ താരനിര അണിനിരന്ന ബ്രഹ്മാണ്ഡചിത്രം ലൂസിഫറിൽ വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെ സാനിയ അയ്യപ്പൻ കൈകാര്യം ചെയ്ത് തന്റെ കരിയർ ഭദ്രമാക്കി. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന പുതിയ ചിത്രത്തിൽ നായികയായി ഗംഭീര പ്രകടനം കാഴ്ചവച്ച് സാനിയ അയ്യപ്പൻ വലിയ രീതിയിലുള്ള പ്രേക്ഷകപ്രശംസ നേടിയെടുത്തു. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിൽ വന്ന പോസ്റ്റിന് വളരെ മോശം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു കമന്റ് പ്രത്യക്ഷപ്പെടുകയാണ് ഉണ്ടായത്. സാധാരണയായി ഇത്തരം പേജുകളിലും മറ്റുമായി താരങ്ങൾക്കെതിരെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും മോശം പരാമർശങ്ങളും നടക്കാറുണ്ട്.

എന്നാൽ സാനിയ അയ്യപ്പനെതിരെ മോശം കമന്റ് രേഖപ്പെടുത്തിയത് മലയാളത്തിലെ ഒരു മിന്നുംതാരം തന്നെയായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിക്കുന്നത്. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി നന്ദന വർമ്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നാണ് സാനിയ അയ്യപ്പനെതിരെ ദ്വയാർത്ഥപ്രയോഗം എന്ന് തോന്നിപ്പിക്കുന്ന കമന്റ് രേഖപ്പെടുത്തിയത്. ‘ക്വീനിലെ ചിന്നു, ലൂസിഫറിലെ ജാൻവി, കൃഷ്ണൻ കുട്ടിയിലെ ബീയാറ്ററിസ് ഇപ്പോഴിതാ ദുൽഖർ സൽമാൻ പടത്തിലും ജന്മദിനാശംസകൾ സാനിയ’ എന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് നന്ദന വർമ്മയുടെ ഔദ്യോഗിക പേജിൽ നിന്നും ‘വരാതിരിക്കുമോ ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്, ചാൻസിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം’ എന്ന കമന്റ് രേഖപ്പെടുത്തിയത്. മോശമെന്ന് തോന്നുന്ന തരത്തിലുള്ള ഭാഷാപ്രയോഗം ആണ് നന്ദന വർമ്മയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. എത്ര ന്യായീകരിച്ചാലും ഈ കമന്റിലെ നെഗറ്റീവിനെ മാറ്റാനും കഴിയില്ല. എന്നാൽ നന്ദന വർമ്മ തന്നെ ഈ കമന്റ് രേഖപ്പെടുത്താനുള്ള യാതൊരു സാധ്യതകളും കാണുന്നില്ല. ഈ കമന്റ് ശരിക്കും ഏവരെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.

കാരണം സെലിബ്രിറ്റികളുടെയും മറ്റ് പ്രശസ്ത വ്യക്തികളുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകൾ അവരവരുടെ മാനേജർമാർ ആണ് കൈകാര്യം ചെയ്യുന്നത്. ഔദ്യോഗികമായ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനുള്ള ഒരു ഫ്ലാറ്റ്ഫോം മാത്രം ആയതുകൊണ്ട് അത് നിയന്ത്രിക്കുന്നത് പൂർണ്ണമായും മാനേജർമാർ തന്നെയാണ്. അതുകൊണ്ടുതന്നെ നന്ദന വർമ്മയുടെ അക്കൗണ്ട് നിയന്ത്രിക്കുന്ന മാനേജർ തന്റെ അക്കൗണ്ട് എന്ന് കരുതി നന്ദന വർമ്മയുടെ അക്കൗണ്ട് വഴി കമന്റ് രേഖപ്പെടുത്താനെ സാധ്യതയുള്ളൂ. അഭിമുഖങ്ങളിൽ ആയാലും മറ്റു പൊതുപരിപാടികളിൽ ആയാലും വളരെ പക്വതയാർന്ന പെരുമാറ്റമാണ് നാളിതുവരെയായി നന്ദന വർമ്മയിൽ നിന്നും കാണാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു മോശം പരാമർശം ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ല. അയാളും ഞാനും എന്ന പൃഥ്വിരാജ് ചിത്രത്തിൽ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട നന്ദന വർമ്മ പിന്നീട് ഗപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദ വിഷയത്തിൽ താരത്തിന്റെ ഭാഗത്തു നിന്നുമുള്ള മറുപടിക്ക് വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്.

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.