പേർളി മാണിയുടെ ‘പ്രസവ വീഡിയോ’ പുറത്ത് ഇതിനോടകം വീഡിയോ കണ്ടത് 17 ലക്ഷം പേർ… വൈറലായ വീഡിയോ കാണാം
1 min read

പേർളി മാണിയുടെ ‘പ്രസവ വീഡിയോ’ പുറത്ത് ഇതിനോടകം വീഡിയോ കണ്ടത് 17 ലക്ഷം പേർ… വൈറലായ വീഡിയോ കാണാം

വീഡിയോ ജോക്കി,ടെലിവിഷൻ അവതാരക എന്നീ മേഖലയിലൂടെ സിനിമയിലേക്ക് എത്തിപ്പെടുകയും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രശസ്ത ആവുകയും ചെയ്ത താരമാണ് പേർളി മാണി. മഴവിൽ മനോരമ ചാനലിൽ ‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകളിലായി അവതാരകയായി വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ച പേർളി മാണി പിന്നീട് സിനിമകളിലും അഭിനയിച്ചു. 2018-ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ മത്സരാർത്ഥിയായി പങ്കെടുത്ത പേർളി മാണി റണ്ണറപ്പായി വിജയിക്കുകയും ചെയ്തു. റിയാലിറ്റിഷോയിൽ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദനുമായി പ്രണയത്തിൽ ഏർപ്പെടുകയും ഇരുവരും 2019 ജനുവരി മാസത്തിൽ വിവാഹിതരാവുകയും ചെയ്തു. ഇരുവരുടെ പ്രണയവും വിവാഹവും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യുകയും വൈറൽ ആവുകയും ചെയ്ത കാര്യങ്ങളാണ്. പിന്നീട് അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന പേർളി സ്വന്തം പേരിൽ തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഉള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

താരത്തിന്റെ ഒട്ടുമിക്ക വീഡിയോകളും യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ വന്നിട്ടുണ്ട്. എല്ലാ വീഡിയോകൾക്കും ലക്ഷക്കണക്കിന് വ്യൂവേഴ്സ് ആണുള്ളത്. നിരവധി വീഡിയോകൾ ഇതിനോടകം അപ്‌ലോഡ് ചെയ്തിട്ടുള്ള പേർളി മാണി താൻ കുഞ്ഞിന് ജന്മം നൽകുന്ന വീഡിയോയും ഇപ്പോൾ യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പെൺകുഞ്ഞിന് പേർളി മാണി ജന്മം നൽകിയിരുന്നു. പ്രസവത്തിന് മുൻപ് ആശുപത്രിയിൽ പ്രവേശിക്കുന്നതും തുടർന്ന് പ്രസവിക്കുന്നതും ആശുപത്രി വിടുന്നതും തുടങ്ങി എല്ലാ കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ അപ്‌ലോഡ് ചെയ്ത ഇപ്പോൾ 11 മണിക്കൂർ പിന്നിടുമ്പോൾ 17 ലക്ഷം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ട് ഉള്ളത്. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതാണ് ഇപ്പോൾ ഈ വീഡിയോ ഉള്ളത്.

Leave a Reply