ഞാൻ വഞ്ചിക്കപ്പെട്ടു, ആദിത്യൻ മറ്റൊരു സ്ത്രീയുമായി പ്രണയത്തിൽ !! വിവാഹമോചനം ആവശ്യപ്പെടുന്നു,നടി അമ്പിളി ദേവി വെളിപ്പെടുത്തുന്നു
1 min read

ഞാൻ വഞ്ചിക്കപ്പെട്ടു, ആദിത്യൻ മറ്റൊരു സ്ത്രീയുമായി പ്രണയത്തിൽ !! വിവാഹമോചനം ആവശ്യപ്പെടുന്നു,നടി അമ്പിളി ദേവി വെളിപ്പെടുത്തുന്നു

സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഒന്നടങ്കം വളരെ സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യൻ ജയനും. ഇരുവരും തമ്മിൽ വിവാഹിതരായത് സോഷ്യൽ മീഡിയയിലും വാർത്തകളിലും മറ്റുമായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. സീത എന്ന സീരിയലിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു കൊണ്ടിരിക്കുന്ന അതേ സമയത്ത് തന്നെയാണ് നടി അമ്പിളിയും നടൻ ആദിത്യനും തമ്മിൽ കഴിഞ്ഞ വർഷം ജനുവരി മാസം വിവാഹിതരാകുന്നത്. ഇരു താരങ്ങളുടെയും പുനർവിവാഹം ആയതുകൊണ്ട് തന്നെ വലിയ വാർത്താ പ്രാധാന്യമാണ് താര ദമ്പതിമാർക്ക് ലഭിച്ചത്. എന്നാൽ ഇപ്പോഴിതാ ഇരുവരുടെയും ബന്ധം തകരാറിൽ ആണെന്നും വിവാഹമോചനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നുമുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിവാഹശേഷം ഇരുവരുടെയും ജീവിതത്തിലെ സുന്ദരമായ പല നിമിഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ഇരുതാരങ്ങളും വളരെ സജീവമായിരിക്കുന്നത് താരങ്ങളുടെ പ്രേക്ഷകപ്രീതി വർധിക്കാനും ഇടയാക്കിയിട്ടുണ്ട്. 2019-ൽ ക്യാമറാമാൻ ലോവലിനെ അമ്പിളി വിവാഹം കഴിച്ചിരുന്നു. വിവാഹമോചനം നേടിയ അമ്പിളിക്ക് ആ ബന്ധത്തിൽ നിന്നും ഏഴ് വയസ്സുള്ള ഒരു മകനുമുണ്ട്. തുടർന്ന് ആദിത്യനെ വിവാഹം ചെയ്ത അമ്പിളി കഴിഞ്ഞ നവംബറിൽ ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

ഇപ്പോഴിതാ ഇരുവരുടെയും ബന്ധത്തിൽ താളപ്പിഴ സംഭവിച്ചുവെന്നും വിവാഹമോചനത്തിലേക്ക് വരെ താരദമ്പതികളുടെ ബന്ധം എത്തിനിൽക്കുന്നു എന്നും വനിത ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു ആദിത്യൻ തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നതായി വനിതാ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നടി അമ്പിളി വെളിപ്പെടുത്തിയിരിക്കുകയാണ്. ആദിത്യൻ തൃശ്ശൂരുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്നും അവർക്കൊപ്പം ജീവിക്കാൻ തന്നോട് വിവാഹമോചനം ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് അമ്പിളി തുറന്ന് പറയുന്നത്. 16 മാസത്തോളമായി ആദിത്യൻ ആ സ്ത്രീയുമായി പ്രണയത്തിലാണെന്നും അമ്പിളി പറയുന്നു. എന്നാൽ ആ സ്ത്രീയ്ക്ക് മറ്റൊരു കുടുംബവും മകനുമുണ്ട്, ആ സ്ത്രീയുമായി സംസാരിച്ചിട്ടുണ്ട്, ആദിത്യനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന് ആ സ്ത്രീയും പറഞ്ഞതായി അമ്പിളി വ്യക്തമാക്കുന്നു.ആ സ്ത്രീ നിലവിലുള്ള തന്റെ ഭർത്താവിൽനിന്നും വിവാഹമോചനം നേടാൻ നിയമ സഹായം തേടിയിരിക്കുന്നു എന്നും അമ്പിളി വെളിപ്പെടുത്തുന്നു. എന്നാൽ ഒരു കാരണവശാലും ആദിത്യനുമായുള്ള വിവാഹബന്ധം വേർപെടുത്താൻ താൻ തയ്യാറല്ല എന്നും അമ്പിളി പറയുന്നു.

Leave a Reply