വിവാദത്തിൽ വമ്പൻ ട്വിസ്റ്റ്; വ്യാജ വാർത്തയ്ക്ക് പിന്നിൽ നടൻ ബാല തന്നെ, പ്രമുഖ മീഡിയ വെളിപ്പെടുത്തുന്നു
1 min read

വിവാദത്തിൽ വമ്പൻ ട്വിസ്റ്റ്; വ്യാജ വാർത്തയ്ക്ക് പിന്നിൽ നടൻ ബാല തന്നെ, പ്രമുഖ മീഡിയ വെളിപ്പെടുത്തുന്നു

നടൻ ബാല വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി ബാലയുടെ മുൻ ഭാര്യയും അമൃത സുരേഷ് കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. സമൂഹമാധ്യമങ്ങളുടെ ശ്രദ്ധിക്കപ്പെട്ട വിഷയം പിന്നീട് വലിയ വിവാദമായി മാറുകയായിരുന്നു. ഇപ്പോഴിതാ പ്രമുഖ ഓൺലൈൻ മീഡിയ നടൻ ബാല ചെയ്ത തെറ്റ് എന്താണെന്ന് വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ്. അമൃത മക്കളെ കാണാനോ സംസാരിക്കാനോ പോലും തന്നെ അനുവദിക്കുന്നില്ല എന്നും മകൾക്ക് കോവിഡ് ആണെന്നും ബാല ആരോപിച്ചിരുന്നു, എന്നാൽ ബാലയുടെ ഈ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും താൻ നിയമപരമായുള്ള നടപടികൾ ഇതിനെതിരെ സ്വീകരിക്കുമെന്നും അമൃത സുരഷ് പറഞ്ഞിരുന്നു.മകളോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാല തന്നെ വിളിക്കുമ്പോൾ താൻ കോവിഡ് റിസൾട്ട് മേടിക്കാൻ വേണ്ടി പുറത്ത് പോയതാണെന്നും മകൾ തന്റെ അമ്മയുടെ അടുത്ത ആയിരുന്നുവെന്നും അമൃത ആരോപണങ്ങൾക്ക് മറുപടിയായിപറഞ്ഞിരുന്നു.തങ്ങളുടെ ഫോൺ സംഭാഷണം പുറത്തുവിട്ട മാധ്യമപ്രവർത്തകർ ഫോൺ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം കേൾപ്പിക്കാതെ മുഴുവൻ ഭാഗവും പുറത്തു വിടണമെന്നും ആരോഗ്യത്തോടെ ഇരിക്കുന്ന തന്റെ മക്കൾക്ക് കോവിഡ് ആണെന്ന് വാർത്ത പ്രചരിപ്പിച്ചതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അമൃത സുരേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

ഇരുവരുടെയും ഫോൺകോൾ പുറത്തുവിട്ട പ്രമുഖ ഓൺലൈൻ മീഡിയതങ്ങളുടെ ഭാഗവും വ്യക്തമാക്കിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.അമൃത നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്ന് അറിയിച്ചതോടെ ഓൺലൈൻ മീഡിയ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ അമൃതയെ ബന്ധപ്പെടുകയും വിശദീകരണം നൽകുകയും ചെയ്തു.റിപ്പോർട്ട് ചെയ്ത ഫോൺ കോൾ റെക്കോർഡ് നടൻ ബാല തന്നെ തങ്ങൾക്ക് അയച്ചുതന്നതാണ് എന്നും തങ്ങൾ അതിൽ കൃത്രിമം കാട്ടിയിട്ടില്ല എന്നും തങ്ങൾ മൂലം ഉണ്ടായ വിഷമത്തിന് മാപ്പ് ചോദിക്കുകയും ചെയ്യുന്നതെന്ന് ഓൺലൈൻ മീഡിയ വ്യക്തമാക്കി. പ്രചരിപ്പിച്ച വ്യാജ വാർത്തയിൽ ഖേദം പ്രകടിപ്പിക്കുകയും വളരെ വ്യക്തമായ വിശദീകരണം നൽകിയ മീഡിയയുടെ നടപടി അമൃത ശരിവെക്കുകയും ചെയ്തു.

Leave a Reply