കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ സമ്മതം മൂളിയത്, തിരക്കഥ പൂർത്തിയാക്കിയത് വെറും ആറു ദിവസങ്ങൾ കൊണ്ട്, പിന്നീട് നടന്നത് ചരിത്രം
1 min read

കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ സമ്മതം മൂളിയത്, തിരക്കഥ പൂർത്തിയാക്കിയത് വെറും ആറു ദിവസങ്ങൾ കൊണ്ട്, പിന്നീട് നടന്നത് ചരിത്രം

നാല് പതിറ്റാണ്ടുകളായി മലയാള സിനിമ ലോകത്ത് സജീവമായിരിക്കുന്ന മോഹൻലാൽ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ലഭിച്ചുട്ടുള്ളത്, ഇനിയും അവാർഡുകളുടെ എണ്ണം വർധിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നുണ്ട്. മോഹൻലാൽ ചെയ്യാത്ത കഥാപാത്രങ്ങളില്ല എന്നതാണ് ഒരു വസ്തുത,വില്ലനായി മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തിയ മോഹൻലാൽ പിന്നീട് സഹനടനായും നായക നടനായും അഭിനയിച്ചു പോന്നു. തമ്പി കണ്ണന്താനം ഒരുക്കിയ ‘രാജാവിന്റെ മകൻ ‘എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന്റെ ജീവിതത്തിലെ വഴിതിരിവായി കണക്കാക്കാൻ സാധിക്കുന്നത്.വിൻസെന്റ് ഗോമസ് എന്ന അധോലോക നായക വേഷത്തിൽ എത്തിയ ഇദ്ദേഹം ഓരേ സമയം നാടനായും വില്ലനായും അഭിനയിച്ച ചിത്രമായിരുന്നു.1986 ൽ ഈ ചിത്രം ചെയുന്ന സമയത്ത് വെറും ഇരുപത്തിയാർ വയസ്സുമാത്രമേ മോഹൻലാലിനു ഉണ്ടായിരുന്നുള്ളൂ. ഇന്നും മോഹൻലാൽ ആരാധകർ വാഴ്ത്തുന്ന ഒരു കഥാപാത്രമാണ് വിൻസന്റ് ഗോമസ്. വിൻസെന്റ് ഗോമസിന്റെ ഓരോ ഡയലോഗും ഇന്നും മലയാളികൾ ഓർത്തെടുക്കുന്നു. ചിത്രം ഇറങ്ങിയിട്ട് ഇത്രയേറെ ആയിട്ടും വിൻസെന്റ് ഗോമസ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവയിൽ നിൽക്കുന്നുണ്ട് എന്നതാണ്. ഓരോ കഥാപാത്രത്തെയും ആരാധകർക്ക് മുന്നിൽ കാഴ്ചവെക്കുന്നതിനെ കേന്ദ്രികരിച്ചുള്ളതാണത് .

ഇപ്പോഴിതാ ആ ചിത്രത്തിന് തിരകഥ രചിച്ച ഡെന്നിസ് ജോസഫ് ആ ചിത്രം മോഹൻലാലിലേയ്ക്ക് എത്തിചേർന്ന കഥ വെളിപ്പെടുത്തുകയാണ്. പരാജയങ്ങളിൽ പെട്ടു നിന്ന തമ്പി കണ്ണന്തനത്തിന് വേണ്ടിയാണ് ഡെന്നിസ് ജോസഫ് രാജാവിന്റെ മകൻ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നായകൻ തന്നെ വില്ലനാകുന്ന ഒരു പ്രമേയമായിരുന്നു അത്. ആ കഥാസാരം ഏറെ ഇഷ്ടപ്പെട്ട തമ്പി കണ്ണന്തനം കഥയുമായി മമ്മുട്ടിയെ സമീപിച്ചു. പക്ഷേ പരാജയങ്ങളിൽ പെട്ടു നിൽക്കുന്ന തമ്പി കണ്ണന്തനത്തിന്റെ ചിത്രം ചെയ്യാൻ മമ്മുട്ടി വിസമ്മതിച്ചതോടെ കഥയുമായി ചെന്നത് സൂപ്പർ താരാ പദവിയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന മോഹൻലാലിന്റെ അടുത്തേക്കായിരുന്നു. കഥ പോലും കേൾക്കാൻ തയ്യാറാവാതെയാണ് മോഹൻലാൽ സമ്മതം മൂളിയത്. തമ്പി കണ്ണന്താനത്തിനും,ഡെന്നിസ് ജോസഫിനുമൊപ്പം ജോലി ചെയ്യാനുള്ള താല്പര്യംകൊണ്ടാണ് മോഹൻലാലിനെ അതിലേക് പ്രേരിപ്പിച്ചത്. വെറും അഞ്ചോ ആറോ ദിവസങ്ങൾ കൊണ്ടാണ് താൻ ആ കഥ പൂർത്തീകരിച്ചത്.

അന്നൊക്കെ തന്റെ മുറിയിൽ എന്നും വരുന്ന മമ്മുട്ടി താൻ എഴുതി വെച്ചിരിക്കുന്ന തിരക്കഥ എടുത്ത് വായിച്ചു കൊണ്ട് വിൻസെന്റ് ഗോമസ് എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കുമായിരുന്നുവെന്നും ഡെന്നിസ് ജോസഫ് പറയുന്നു. എന്നാലും വളരെ കുറഞ്ഞ ചിലവിൽ തമ്പിയുടെ കാർ വിറ്റും റബർ തോട്ടം പണയം വെച്ചുമെല്ലാം തമ്പി തന്റെ ചിത്രം പൂർത്തീകരിച്ചു.മലയാള സിനിമയിലേ വമ്പൻ വിജയങ്ങളിൽ ഒന്നായി മാറുകയും, മോഹൻലാൽ എന്ന താരം ആ വിജയത്തോടെ മലയാള സിനിമയുടെ തലപ്പത്ത് എത്തുകയും ചെയ്തുവെന്നും ഡെന്നിസ് ജോസഫ് വ്യക്തമാക്കിയത്.

Leave a Reply