‘വട്ട കണ്ണാടിയും പച്ച സാരിയും ധരിച്ച ആ സ്ത്രീ വന്ന് വാതിലിൽ മുട്ടി’ ഭയപ്പെടുത്തുന്ന പ്രേതാനുഭവം പറഞ്ഞ് മോഹൻലാൽ
1 min read

‘വട്ട കണ്ണാടിയും പച്ച സാരിയും ധരിച്ച ആ സ്ത്രീ വന്ന് വാതിലിൽ മുട്ടി’ ഭയപ്പെടുത്തുന്ന പ്രേതാനുഭവം പറഞ്ഞ് മോഹൻലാൽ

ഒഴിവുസമയങ്ങളിൽ പ്രേത കഥകൾ പറയുന്നത് എല്ലാവരുടെയും ഒരു ഹോബിയാണ്. ഇപ്പോഴിതാ മോഹൻലാൽ പറഞ്ഞിരിക്കുന്ന പ്രേതാനുഭവം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ 3 എന്ന പരിപാടിക്കിടയിലാണ് മോഹൻലാൽ ഏവരെയും ഭയപ്പെടുത്തുന്ന പ്രേതാനുഭവം പറഞ്ഞത്.ജീവിതത്തിൽ തനിക്ക് അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ അതീവ ഒരവസരത്തിൽ പറയാൻ ഞാനാഗ്രഹിക്കുന്നില്ല എന്നും പറഞ്ഞ മോഹൻലാൽ തന്റെ സുഹൃത്തിന് ഉണ്ടായ ഒരു പ്രേതാനുഭവം വേദിയിൽ വെച്ച് മത്സരാർത്ഥികളോട് പങ്കുവെച്ചു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ, “ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു സുഹൃത്ത്. അദ്ദേഹം ഏസി കോച്ചിൽ ആയിരുന്നു.ഏകദേശം രാത്രിയായപ്പോൾ ആരോ വാതിലിൽ മുട്ടി,തുറന്നു നോക്കിയപ്പോൾ വട്ടക്കണ്ണടയും പച്ച സാരിയും ധരിച്ച് മുടി ബോബ് ചെയ്തിട്ടുള്ള ഒരു സ്ത്രീ ആയിരുന്നു അത്.ആ സ്ത്രീ അയാളോട് കുറച്ച് വെള്ളം ചോദിച്ചു.അദ്ദേഹം അതുകേട്ട് വെള്ളമെടുത്ത് വന്നപ്പോഴേക്കും സ്ത്രീയെ അവിടെ കാണുന്നില്ല.തുടർന്ന് അദ്ദേഹം പുറത്തൊക്കെ ചെന്ന് നോക്കി.എന്നാൽ അവിടെ ആരെയും തന്നെയും കാണാൻ കഴിഞ്ഞില്ല.റൂമിലെ പുറത്തിറങ്ങി ശരിക്കും നോക്കിയപ്പോൾ എല്ലാ കൂപ്പകളും അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ അവിടേക്ക് പെട്ടെന്ന് ഒരാൾക്ക് വരാൻ കഴിയില്ല എന്ന് ഉറപ്പാക്കുകയും ചെയിതു.”

“ആരോടെങ്കിലും ഈ കാര്യം ഒന്ന് പറയണം എന്ന് കരുതി തന്നെ അദ്ദേഹം പുറത്തിറങ്ങി. അപ്പോഴാണ് ലാസ്റ്റ് കൂപ്പയിൽ ഒരു വെളിച്ചം കാണാൻ ഇടയായത്. അയാൾ വാതിലിൽ മുട്ടി, തുറന്നപ്പോൾ അതിനുള്ളിൽ ഒരാൾ ഇരിക്കുന്നുണ്ട് അല്പം പ്രായം ചെന്ന ആ മനുഷ്യൻ കണ്ണാടി ഒക്കെ വെച്ചിട്ടുണ്ട്. നിങ്ങൾ മാത്രമാണോ ഈ കൂപ്പയിൽ ഉള്ളതെന്ന് അയാൾ ചോദിച്ചു അതെ എന്ന് മറുപടി നൽകിയ ആൾ എന്താണ് കാര്യം എന്ന് അന്വേഷിച്ചു. പിന്നീട് സുഹൃത്ത് കാര്യം മറച്ചുവയ്ക്കാതെ സംഭവിച്ചതെന്താണെന്ന് തുറന്ന് പറഞ്ഞ്. ഇത് കേട്ട് പ്രായം ചെന്നാൽ കുറച്ചുനേരം ആലോചിച്ചിട്ട് മുടിയൊക്കെ ബോബ് ചെയ്ത സ്ത്രീ ആണോ അവർ കണ്ണാടി വെച്ച പച്ച സാരി ആണ് ഉടുത്തിരുന്നത് എന്നും ചോദിച്ചു. അതെയെന്ന് സുഹൃത്ത് മറുപടി പറഞ്ഞപ്പോൾ ആ മനുഷ്യൻ കുറേനേരം കൂടി നോക്കിയിരുന്ന അതിനുശേഷം പറഞ്ഞു:, ‘അത് എന്റെ ഭാര്യയാണ്അവൾ മരി.ച്ചു പോയി മദ്രാസിൽ നിന്നും തിരുവനന്തപുരത്തേക്ക് ബോ.ഡി കൊണ്ടു വരികയാണ്,തീവണ്ടിയിൽ മൃ.തദേ.ഹം ഉണ്ട് ബ്രേക്ക് വാനിലാണ് ബോഡി വെച്ചിരിക്കുന്നത് “അയാൾ പറഞ്ഞു.

Leave a Reply