എന്തുകൊണ്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ല…?? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
1 min read

എന്തുകൊണ്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ല…?? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

“സോഷ്യൽ മീഡിയയിൽ ഉയരുന്ന ഒരു വിമർശനം ആണ്അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നത്. അതായത് ഈ സം.സ്കാര ചടങ്ങുകളിലെ ആളെണ്ണത്തിന്റെ കാര്യത്തിൽ വലിയതോതിലുള്ള വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞദിവസം ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ 300 പേർക്ക് പങ്കെടുക്കാനുള്ള അനുമതി നൽകിയെങ്കിലും അതിൽ കൂടുതലും ആൾക്കാർ സം.സ്കാര ചടങ്ങിൽ ഒരു നിയന്ത്രണവും അകലവും പാലിക്കാതെയാണ് അവിടെ നിന്നത്. അവരെ നിയന്ത്രിക്കാൻ ആരുമുണ്ടായിരുന്നില്ല. മാത്രമല്ല ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങിലും ഇങ്ങനെ തന്നെ സംഭവിച്ചു. അതേസമയം സാധാരണക്കാരുടെ കാര്യത്തിൽ 20 പേർ മാത്രമല്ലഅവിടെ പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തുകയും ചെയ്യുന്നു.സാധാരണക്കാർക്ക് ഒരു നീതി രാഷ്ട്രീയക്കാർക്ക് മറ്റൊരു രീതി എന്നൊരു വിമർശനം സോഷ്യൽ മീഡിയകളിൽവലിയ രീതിയിൽ ഉയർന്നുണ്ട്” പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഒരു ചോദ്യമാണിത്. കേരളത്തിലെ ഓരോ സാധാരണക്കാരനും മുഖ്യമന്ത്രിയോട് ഇപ്പോൾ ചോദിക്കാനുള്ളത് ഈ ചോദ്യവും ആണ്. സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി വിഷയത്തിൽ മേൽ നൽകിയ വിശദീകരണം ഇങ്ങനെ: “നമ്മുടെ ഒരു കുടുംബത്തിൽ ഒരാൾ മരണപ്പെട്ടാൽ ആ മരണത്തിൽ പങ്കെടുക്കുക എന്നുള്ളതുകൊണ്ടാണ് 20 എന്നുള്ള മട്ടിൽ ചുരുക്കുന്ന നിലയുണ്ടായത്.അത് 20-ൽ നിൽക്കില്ല എന്ന് കണ്ടതുകൊണ്ടാണ് ഇവിടെ ഒരു 300 പേരെങ്കിലും ആകട്ടെ എന്ന് വെച്ചത്.

കാരണം നാട്ടിൽ ധാരാളം പേരാണ് ഇതൊരു സ്വന്തം കുടുംബാംഗത്തെ പോലെ ഗൗരിയമ്മയെ ഒക്കെ കാണുന്നത് അവര് അവസാന ആദരവ് അർപ്പിക്കാൻ വരിക എന്നുള്ളത് നമ്മുടെ നാടിന്റെ ദീർഘനാളത്തെ ഒരു സംസ്കാരത്തിന് അനുസരിച്ചു വരുന്ന ഒരു കാര്യമാണ് അതിന്റെ ഭാഗമായുള്ള ഒരു നടപടിക്ക് വലിയ തടസ്സം വേണ്ട എന്നുള്ളതുകൊണ്ടാണ് 300 പേര് എന്ന നമ്പർ നിശ്ചയിച്ച് കൊടുത്തത്. അത് കഴിയാവുന്നത്ര പാലിക്കാൻ തന്നെയാണ് സർക്കാർ ശ്രമിച്ചു പോന്നത്. എന്നാൽ ആളുകൾ അവരുടെ വികാരത്തിന് അനുസരിച്ച് തള്ളിക്കയറുന്ന നില ഉണ്ടായിട്ടുണ്ടാവും അവിടെ മറ്റൊരു നടപടിയിലൂടെ അതായത് ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കുന്നത് നിങ്ങൾ തന്നെ അതിനെതിരെ പറയും എന്നത് ഉറപ്പാണ്. ആരും അതിനെതിരെ പറയുക മാത്രമേ ചെയ്യൂ. അതുകൊണ്ടാണ് നാടിന്റെ ഒരു പൊതു സാഹചര്യത്തിന് അനുസരിച്ചുള്ള നില സ്വീകരിച്ചത്.ബാക്കി നമുക്ക് പിന്നീടാകാം.”

Leave a Reply