ബോക്സ് ഓഫീസ് കത്തിക്കാൻ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു!
മലയാള സിനിമയുടെ നടന വിസ്മയം ആണ് മോഹൻലാൽ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് താരം കീഴടക്കിയിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും താരം ഒട്ടനവധി നിരവധി തവണയാണ് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുള്ളത്. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം അതിൻറെ പൂർണ്ണതയിലെത്തിക്കാൻ കഴിവുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് മോഹൻലാൽ. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജിത്തുജോസഫ് സംവിധാനം ചെയ്ത ട്വെൽത്ത് മാൻ. വളരെ മികച്ച ജനപ്രീതിയും പ്രേക്ഷക പിന്തുണയും ചിത്രത്തിനു ലഭിച്ചു. ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
മോഹൻലാലിൻറെ അടുത്ത പടം റാം ജിത്തു ജോസഫിൻ്റെ കൂടെ തന്നെയാണ്. റാം ഒരു ഹോളിവുഡ് സ്റ്റൈൽ ചിത്രമായിരിക്കുമെന്ന് സംവിധായകൻ ജീത്തുജോസഫ് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ പല ഭാഗങ്ങളും ചിത്രീകരണം കഴിഞ്ഞെങ്കിലും ചില സംഘട്ടന രംഗങ്ങൾക്ക് വേണ്ടി വിദേശ രാജ്യത്തേക്ക് പോവാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. അടുത്തമാസം പകുതിയോടെ വിദേശയാത്രയ്ക്ക് ഒരുങും എന്നും ചിത്രം എത്രയും പെട്ടെന്ന് തന്നെ പുറത്തിറക്കുമെന്നും ജിത്തുജോസഫ് അറിയിച്ചിരുന്നു. മലയാള സിനിമ ചരിത്രത്തിൽ സിനിമ ആരാധകർ ഇന്നേവരെ കാണാത്ത രീതിയിൽ ഉള്ള സംഘട്ടനങ്ങൾ സിനിമയിലുണ്ട് എന്നും ജിത്തുജോസഫ് നേരത്തെ പറഞ്ഞത്. ഇപ്പോളിതാ ജിത്തുജോസഫ് മോഹൻലാൽ സിനിമയായ റാം എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ വീണ്ടും പട്ടാള വേഷമിടാൻ ഒരുങ്ങുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
കുറച്ചുദിവസം മുമ്പ് ഇതിന് സൂചനയായി മോഹൻലാലിനോടൊപ്പം ഉള്ള ചിത്രം മേജർ രവി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. അതിനുശേഷമാണ് മോഹൻലാൽ വീണ്ടും പട്ടാള വേഷമിടാൻ ഒരുങ്ങുകയാണോ എന്നതിനെപ്പറ്റിയുള്ള ചൂടേറിയ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ അരങ്ങേറുന്നത്. മോഹൻലാലിൻറെ കൂടെ 1971 എന്ന് പട്ടാള ചിത്രത്തിലാണ് മേജർ രവി അവസാനമായി ഒന്നിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു. രണ്ടുപേരും ഒന്നിച്ച് മുൻ സിനിമകളെല്ലാം വമ്പൻ ഹിറ്റുകൾ ആയതുകൊണ്ട് ആരാധകർ ഏറെ പ്രതീക്ഷയോടെ ആയിരിക്കും ഈ ചിത്രവും കാത്തിരിക്കുക. ഒരുപാട് നാളുകൾക്കു ശേഷം പട്ടാള വേഷത്തിൽ എത്തുന്ന മോഹൻലാൽ തകർക്കുമെന്ന് തന്നെയായിരിക്കും ആരാധകരുടെ വിശ്വാസം.തന്നെയായാലും ഇതിനെ സംബന്ധിച്ചിട്ടുള്ള ഔദ്യോഗിക വാർത്തയ്ക്ക് കാത്തിരിക്കുകയാണ് സിനിമാലോകം.