ഇന്ത്യൻ ബോക്സ് ഓഫീസ് തൂഫാനാക്കാൻ എമ്പുരാൻ വരുന്നു.. തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി
ദൈവത്തിനെ കൊന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവൻ രണ്ടാം വരവിനായി ഒരുങ്ങുകയാണ്. ഇത്തവണ അവൻ എമ്പുരാൻ എന്ന പേരിലാണ് വാഴ്ത്തപ്പെട്ടുക. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെ തൂലികയിൽ ജനിച്ച ലൂസിഫറിനെ പ്രിഥ്വിരാജ് എന്ന സംവിധായകൻ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് മഹാനടൻ മോഹൻലാലിലൂടെ ആയിരുന്നു. ആ കൂട്ടുകെട്ട് മലയാള സിനിമ കണ്ട ഏറ്റവും വലിയ ചരിത്രം ആയി മാറി. ലൂസിഫർ എന്ന ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ മോഹൻലാലിനും പൃഥ്വിരാജിനും മുരളിഗോപിക്കും ഒരേപോലെ തങ്ങളുടെ ഹിറ്റ്ചാർട്ടിൽ കുറിക്കാൻ ഒരു പേരായി, ലൂസിഫർ….
ലൂസിഫർ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുമ്പോൾ തന്നെ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. മോഹൻലാലിന്റെ യഥാർത്ഥത്തിലുള്ള ആറാട്ട് എമ്പുരാനിലാകും ഉണ്ടാകുക എന്ന് ഉറപ്പാണ്. എമ്പുരാന്റെ ഓരോ അപ്ഡേഷൻസ് വരുമ്പോഴും സമൂഹമാധ്യമങ്ങളിൽ അത് ഏറെ തരംഗം ആവാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്ന് അറിയിച്ചിരിക്കുകയാണ് മുരളി ഗോപി. ഫെയ്സ്ബുക്കിലൂടെയാണ്അ ദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൃഥ്വിരാജ് എഴുതിയ കമന്റും ഇപ്പോൾ ചർച്ചയാവുകയാണ്. ‘എല്ലാം താറുമാകുമ്പോള് സാത്താന്റെ കല്പനകള് നടപ്പിലാക്കാന്‍ അവന് വരുമെന്നാണ് പൃഥ്വിരാജ് കുറച്ചിരിക്കുന്നത്. ഈ വാക്കുകൾ തന്നെ എമ്പുരാൻ എന്ന ചിത്രത്തിന്റെ പ്രതീക്ഷകൾ കൂട്ടുന്നതാണ്. എങ്ങനെയായിരിക്കും പൃഥ്വിരാജ് എമ്പുരാനെ മുന്നിൽ എത്തിക്കുക എന്ന ആകാംഷയിലാണ് ആരാധകർ. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് ഇലുമിനാറ്റി ആണോ എന്ന് ചോദ്യം പല തവണ കേട്ടിട്ടുണ്ട്. എന്നാൽ ഒരു ചിത്രത്തിനായി അത്രയും ഡീറ്റെയിൽ ആയി അദ്ദേഹം ഓരോന്നും ചിത്രീകരിച്ചത് സിനിമയുടെ മികവിന് കാരണമാണ്.
2019 മാര്‍ച്ചില്‍ പുറത്ത് വന്ന ലൂസിഫറിൽ പൃഥ്വിരാജും ഒരു വേഷം ചെയ്തിട്ടുണ്ട്. കൂടാതെ ബോളിവുഡ് താരം വിവേക് ഒബ്റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, നൈല ഉഷ, ഇന്ദ്രജിത്ത്, ബൈജു തുടങ്ങിയ വന്‍ താരനിരയും ഉണ്ടായിരുന്നു. ഒന്നാം ഭാഗത്തിലെ മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവും എന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എമ്പുരാനും നിര്‍മിക്കുന്നത്.
നിലവില്‍ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജുള്ളത്.