Latest News

“മമ്മൂക്കയോട് ലാലേട്ടന് അസൂയ തോന്നുന്നുണ്ടോ?” ; ചോദ്യത്തിന് ഉത്തരം നൽകി നടൻ മോഹൻലാൽ

ഒരുപാട് വർഷങ്ങളായി മലയാള സിനിമയുടെ നെടുംതൂണുകളായി  നിൽക്കുന്ന രണ്ട് മഹാ നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരെയും കുറിച്ച് മലയാളികളെ പ്രത്യേകിച്ച് ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല.  ഇവരെക്കുറിച്ച് ജനങ്ങൾക്ക് അറിയാത്തതായി ഒന്നുമില്ല. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവരിൽ ഒരാളുടെ ആരാധകരായിരിക്കും. താരങ്ങൾ പോലും ആരാധിക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് ഇവർ. അഭിമുഖത്തിനായി എത്തുന്ന താരങ്ങൾ എല്ലായിപ്പോഴും കേൾക്കുന്ന ചോദ്യമാണ് മോഹൻലാലോ മമ്മൂട്ടിയോ എന്ന്. ഉത്തരം പറയാൻ പലരും പരുങ്ങിയിട്ടുമുണ്ട്.

ആരാധകർ തമ്മിലുള്ള അടിപിടി അല്ലാതെ ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളോ പരിഭവങ്ങളോ ഇല്ല. ഇവരുടെ കൂട്ടുകെട്ടും മലയാളികൾക്ക് സുപരിചിതമാണ്. മോഹന്‍ലാലും മമ്മൂട്ടിയും സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ മാത്രമല്ല വ്യക്തിജീവിതത്തില്‍ പരസ്പരം നല്ല സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ഒരു മത്സരം ഉണ്ടെന്ന് തുടക്കകാലം മുതലേ ഗോസിപ്പുകള്‍ സജീവമായിരുന്നു. ഇപ്പോഴിതാ അത്തരമൊരു  ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ്  വൈറലാകുന്നത്.

ഒരു ചാനലിന് നൽകിയ  അഭിമുഖത്തിലാണ് താരം ഇതേപ്പറ്റി വ്യക്തമാക്കിയത്. അഭിമുഖത്തില്‍ ഒരു ആരാധകന്‍ മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയയോ തോന്നിയിട്ടുണ്ടോ എന്ന് മോഹന്‍ലാലിനോട്‌ ചോദിച്ചു. ഈ ചോദ്യത്തിന് വളരെ രസകരമായ രീതിയിലാണ് അദ്ദേഹം മറുപടി നല്‍കിയത്. മമ്മൂട്ടി വളരെ സക്‌സസ്ഫുള്‍ ആയ ഒരു ആക്ടര്‍ ആണെന്നും താനും അദ്ദേഹവുമായി ഏതാണ്ട് അന്‍പത്തി അഞ്ചോളം സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടപ്പോള്‍ ആരാധന തോന്നിയിട്ടുണ്ടെന്ന് മോഹൻലാൽ വ്യക്തമാക്കി.

പിന്നെ അസൂയ തോന്നേണ്ട കാര്യമില്ലെന്നും, കാരണം അദ്ദേഹത്തിന്റെ റോള്‍ തനിക്ക് കിട്ടണം അല്ലെങ്കില്‍ അദ്ദേഹം ചെയ്യുന്നത് പോലെ എനിക്ക് ചെയ്യണം എന്നൊക്കെ തോന്നുമ്പോഴാണ് അസൂയ ഉണ്ടാവുന്നത്. എന്നും ആരാധകന്റെ ചോദ്യത്തിനുത്തരമായി മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയും താനും വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളാണെന്നും അതിന്റേതായ വ്യത്യാസങ്ങള്‍ തങ്ങള്‍ ഇരുവരുടെയും സ്വഭാവത്തില്‍ ഉണ്ടെന്നും അത് മനസിലാക്കി ഇഷ്ടപ്പെടാന്‍ സാധിച്ചാല്‍ മാത്രമേ നല്ല ഒരു ഫ്രണ്ടായി കാണാന്‍ സാധിക്കുകയുള്ളൂവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു. അതിൽ തന്നെ അദ്ദേഹത്തിന് മമ്മൂട്ടിയോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും അളവ് മനസ്സിലാകും. എന്തായാലും ഇരുവർക്കും അവരവരുടേതായ കഴിവുകൾ ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്രയും കാലമായി അവർ മലയാള സിനിമ ലോകത്ത് സൂപ്പർ സ്റ്റാറുകൾ ആയി നിലനിൽക്കുന്നത്.