പല ഗ്രൂപ്പുകളിലും മോഹൻലാലിന്റെ വിന്റേജ് പടങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് നിരന്തരം പോസ്റ്റുകൾ വരുന്നു, എന്തായിരിക്കും കാരണം??
ദ കംപ്ലീറ്റ് ആക്ടര്‍ ആയി മലയാളികള്‍ കാണുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളായിരുന്നു മോഹൻലാൽ ചെയ്തത്. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ചർച്ചാ വിഷയം വിൻ്റേജ് മേഹൻലാൽ കഥാപാത്രങ്ങളെ കുറിച്ചാണ്. അതിനെ കുറിച്ച് പങ്കു വെച്ച ഒരു കുറിപ്പ് വായിക്കാം
കുറിപ്പിൻ്റെ പൂർണരൂപം
പല ഗ്രൂപ്പുകളിലും മോഹൻലാലിന്റെ വിന്റേജ് പടങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് നിരന്തരം പോസ്റ്റുകൾ വരുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.
മറ്റുള്ള നടന്മാരെ കുറിച്ച് അത്രയും കാണപ്പെടാറുമില്ല.
എന്തായിരിക്കും ഇതിന്റെ കാരണം….?
മോഹൻലാലിന്റെ വിന്റേജ് സിനിമകളും അതിൽ അദ്ദേഹം നടത്തിയ പ്രകടനങ്ങളും മലയാളിയുടെ ഗൃഹാതുരതയുടെ ഭാഗം കൂടിയാണ്.
ഇന്നത്തെ മോഹൻലാൽ സിനിമകൾ അദ്ദേഹത്തിന്റെ പഴയ ലെഗസിയിലേക്ക് എത്തിപ്പെടാത്തതും ഈ നൊസ്റ്റാൾജിയയുടെ നുര പൊന്തലുകൾക്ക് ഒരു കാരണമാകാം.
ഈ പോസ്റ്റിനോപ്പം ചേർത്ത ചിത്രങ്ങൾ വിയറ്റ്നാം കോളനിയിലെ ഒരു ഗാന രംഗമാണ്.
നോക്കൂ..
ഇത്രയും ഈസിനെസ്സിൽ ഇതൊക്കെ ചെയ്യാൻ മറ്റൊരു നടനും അതിനു ശേഷം ഇവിടെ വന്നിട്ടില്ല.
അത്ര മാത്രം ഒരു ഗ്രേസ് ഈ നടനിൽ അന്നുണ്ടായിരുന്നു.
വശ്യ ചാരുത എന്നൊക്കെ പറയാം.
മോഹൻലാൽ വലിയ സുന്ദരനൊന്നും ആയിരുന്നില്ല എന്ന് പലരും പയാറുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടിയുമായി compare ചെയ്തു പറയുമ്പോൾ.
എന്നാൽ മോഹൻലാൽ അതി സുന്ദരനായിരുന്നു എന്ന് എനിക്ക് തോന്നിപ്പിച്ച കുറെ സിനിമകളുണ്ട്.
അദ്ദേഹത്തിൽ ഏറ്റവും മികച്ചത് അദ്ദേഹത്തിന്റെ മുഖം തന്നെയായിരുന്നു.
അത്രയും നിഷ്‌ക്കളങ്ക സൗന്ദര്യം ഉണ്ടായിരുന്ന വേറൊരു യുവ നടൻ ഇവിടെ വന്നിട്ടില്ല.
ആ ദശരഥവും മായാ മയൂരവും ഓർക്കാപ്പുറത്തും ഒക്കെ ഒന്ന് ഓർത്തു നോക്കൂ..
പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ ആ പോസ്റ്റർ ഓർക്കുന്നില്ലേ..? ആ സിനിമയെ മൊത്തത്തിൽ ഹൈ ജാക്ക് ചെയ്ത ഒരു അതിഥി വേഷം.
വന്ദനം.
ചിത്രം
താളവട്ടം
മിന്നാരം
ബട്ടർഫ്‌ളൈസ്… അങ്ങനെ കുറെ കുറെ സിനിമകളിൽ മലയാളി സ്നേഹിച്ചു പോയ നടൻ.
സ്‌ക്രീനിൽ അത്രയും വശ്യ മനോഹരനായ മറ്റൊരു നായകനെ നിങ്ങൾക്ക് ചൂണ്ടി കാണിക്കാൻ കഴിയുമോ, ആ വിൻടേജ് കാലത്തിൽ….?