റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”
1 min read

റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”

തമിഴകത്തിന്റെ തല തൊട്ടപ്പൻ തല അജിത് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’.ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്  തുനിവ്. സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തല അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകളും സമൂ​ഹമാദ്ധ്യമങ്ങളിൽ തരം​ഗമായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി തുനിവിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘ചില്ല ചില്ല’ എന്ന ​ഗാനം സോഷ്യൽ മീഡിയയിൽ  തരംഗമാകുകയാണ്.

യൂട്യൂബിൽ ലൈക്കുകൾ വാരി കൂട്ടി കൊണ്ട് തമിഴിലെ പല മുൻനിര  നായകന്മാരായ വിജയ്, സൂര്യ ഇവരുടെയെല്ലാം റെക്കോർഡുകൾ തകർത്തു തരിപ്പണമാക്കിക്കൊണ്ട് മുന്നേറുകയാണ്. ലിറിക് സോങ് കണ്ടതിനു ശേഷം തല അജിത്തിന്റെതല അജിത്തിന്റെ ഒരു തകർപ്പൻ ഡാൻസ് പെർഫോമൻസ് തന്നെയാണ്ആരാധകർ.പ്രതീക്ഷിക്കുന്നത്. സിനിമയില്‍ നായികയായി എത്തുന്നത് മലയാളത്തിലെ സൂപ്പര്‍ താരം മഞ്ജു വാര്യരാണ്. കൂടാതെ മഞ്ജു ആദ്യമായി ആലപിക്കുന്ന തമിഴ് ഗാനം ചിത്രത്തിലുണ്ട്. തുനിവില്‍ പാട്ട് പാടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയാണെന്ന് മഞ്ജു വാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അജിത്തിന്റെ അവസാന ചില സിനിമകൾക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. ലിറിക്കൽ സോങ് ഇറങ്ങിയതോടുകൂടി “തുനിവ്‌” ആരാധകർക്ക് വലിയ പ്രതീക്ഷയുള്ള സിനിമയായി മാറിയിരിക്കുകയാണ്  .ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷാ ആണ് വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.സിനിമ തിയേറ്ററുകളിൽ വൻ വിജയമായി തീരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വൈശാഖ് രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജിബ്രാൻ ആണ്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ​ഗാനം ആചപിക്കുന്നു. ആരാധകരെ ത്രസിപ്പിക്കുന്ന ഈണത്തിലാണ് ജിബ്രാൻ ‘ചില്ല ചില്ല’ ഗാനം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ ശബ്ദം കൂടി ചേർന്നപ്പോൾ ​ഗാനം.അജിത്തിന്റെ പ്രതിനായകനായാണ് ജോണ്‍ കൊക്കന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ‘കെജിഎഫ്’, ‘സര്‍പ്പട്ട പരമ്പരൈ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് ജോണ്‍ കൊക്കന്‍. സുപ്രീം സുന്ദര്‍ ആണ് സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുക. പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഒരേ സമയം അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

 

Summary: Ajith new movie thunivu first song released