‘മോഹൻലാലിനേക്കാൾ മമ്മൂട്ടിയോടാണ് കൂടുതലിഷ്ടം’ ; കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് 51 വർഷം തികഞ്ഞിരിക്കുകയാണ്. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെയായിരുന്നു മമ്മൂട്ടിയുടെ തുടക്കം. 1971 ഓഗസ്റ്റാറിന് റിലീസ് ചെയ്ത ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആണ് ഇദ്ദേഹം എത്തിയത്. സത്യൻ മാസ്റ്ററും പ്രേംനസീറും ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ നിന്നിരുന്ന നായകന്മാരാണ്. ഇന്നും അവരുടെ ഓർമ്മകൾ മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റായിട്ടാണെങ്കിലും ഇവർക്ക് പകരക്കാരൻ എന്നപോലെ മലയാള സിനിമയിൽ വന്ന വ്യക്തിയാണ് മമ്മൂട്ടി. അന്ന് നായകന്മാരുടെ നിരയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന നടന്മാരായിരുന്നു സത്യനും പ്രേംനസീറും. എന്നാൽ ഇന്ന് ആ നിലയിൽ ഒന്നാം സ്ഥാനത്ത് മമ്മൂട്ടിയാണ്. ഒരു പയ്യനായി മലയാള സിനിമയിലേക്ക് തുടക്കമിട്ട ഇദ്ദേഹം അഭിനയ ശൈലികൊണ്ടും യുവത്വം കൊണ്ടും ആരാധകരുടെ മനസ്സിൽ ഇന്നും തിളങ്ങി നിൽക്കുകയാണ്.
ഇപ്പോഴിതാ ഡൂൾ ന്യൂസിന് ബഹുമാനപ്പെട്ട ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ‘എന്തുകൊണ്ട് മോഹൻലാലിനേക്കാൾ മമ്മൂട്ടിയോട് ഇഷ്ടം’ എന്ന് അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് ഇദ്ദേഹം. ഒരു സിനിമാനടൻ എന്ന നിലയിൽ മമ്മൂട്ടിയുടെ അഭിനയ ശൈലികൾ ഇദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. സിനിമാനടൻ എന്ന നിലയിലുള്ള ഒരു പ്രത്യേക ഇഷ്ടം എന്നതിലപ്പുറം മമ്മൂട്ടി എന്ന വ്യക്തിയോട് ഒരു ആരാധനയുമില്ല എന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. മോഹൻലാലിന്റെ അഭിനയ രീതികളെ വെച്ച് കമ്പയർ ചെയ്യുമ്പോൾ മമ്മൂട്ടിയുടെ രീതികളാണ് ഇദ്ദേഹത്തിന് കൂടുതൽ ഇഷ്ടം.സ്റ്റൈലൈസ്ഡ് ആക്ടിംഗിന്റെ മേഖലയിൽ വരുന്ന കഥാപാത്രങ്ങൾ മോഹൻലാലിനേക്കാൾ നന്നായി ചെയ്യാൻ കഴിയുന്നത് മമ്മൂട്ടിക്കാണ്. എന്നാൽ മോഹൻലാൽ ഒരു നാച്ചുറൽ ആക്ടറാണ്.
മോഹൻലാലിന്റെ അഭിനയരീതി സാധാരണക്കാർക്ക് പോലും പെട്ടെന്ന് മനസ്സിലാകുന്ന തരത്തിലാണ് എന്ന് ബിഷപ്പ് കൂട്ടിച്ചേർക്കുന്നു. പൊന്തൻമാട, സൂര്യമാനസം, വടക്കൻ വീരഗാഥ, വാത്സല്യം, അമരം, അംബേദ്കർ തുടങ്ങിയ മമ്മൂട്ടിയുടെ സിനിമകൾ സ്റ്റൈലിസ്റ്റ് ആക്ടിങ്ങിന്റെ മേഖലയിൽ ഉള്ളവയാണ്. ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ മമ്മൂട്ടിക്കേ സാധിക്കൂ. അതുപോലെതന്നെ സബാൾട്ടൺ കഥാപാത്രങ്ങൾ മമ്മൂട്ടിക്ക് ഭംഗിയായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഓപ്പോസിറ്റായ സംഘ രാഷ്ട്രീയത്തിന്റെ ആവേശം കൊണ്ടുവരാൻ പറ്റുന്ന കഥാപാത്രങ്ങൾ ഭംഗിയാക്കാൻ മോഹൻലാലിനും സാധിച്ചിട്ടുണ്ട്. രാവണപ്രഭു, ദേവാസുരം തുടങ്ങിയ സിനിമകളിലെ മോഹൻലാൽ ഭംഗിയായി ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചും ബിഷപ്പ് കൂട്ടിച്ചേർക്കുന്നു. എന്നിരുന്നാലും ഓരോ കഥാപാത്രവും ഇത്ര ഡെഡിക്കേറ്റഡ് ആയി ചെയ്യാൻ മോഹൻലാലിനെക്കാളും എന്തുകൊണ്ടും മമ്മൂട്ടിക്ക് സാധിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.