‘10 ദിവസം കൊണ്ട് 75 കോടി ക്ലബ്ബിൽ; 40 കോടി കേരളത്തിൽ നിന്ന് മാത്രം’; മമ്മൂട്ടിയുടെ ‘ഭീഷ്മ പർവ്വം’ 100 കോടി ക്ലബ് എന്ന സുവർണ്ണ നേട്ടത്തിലേക്ക്..
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപര്‍വം. അടുത്തകാലത്തായി പുറത്തിറങ്ങിയ ഏറ്റവും വലിയ ഹൈപ്പ് നേടിയ ചിത്രം കൂടിയാണ് ഭീഷ്മ പര്‍വം. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ ആഗോള കളക്ഷനില്‍ 50 കോടി ക്ലബിലെത്തിയിരുന്നു. പണം വാരി പടങ്ങളുടെ പട്ടികയില്‍ ആദ്യ നാലു ദിവസം കൊണ്ട് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ മറികടന്നാണ് ഭീഷ്മപര്‍വം മുന്നേറുന്നത്. ആദ്യ നാല് ദിവസങ്ങള്‍കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടി.
ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി ഭീഷ്മ നേടിയിരിക്കുകയാണ്. കേരളത്തിലെ ബോക്സ്ഓഫീസില്‍ നിന്നും 40 കോടി വാരിയിരിക്കുകയാണ് ഈ ചിത്രം. റിലീസ് ചെയ്ത് 11 ാം ദിവസമാണ് 40 കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 75 കോടിയാണ് പിന്നിട്ടിരിക്കുന്നത്. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് കണക്കുകള്‍ പുറത്തുവിട്ടത്. തിയേറ്ററുകളിലെല്ലാം ഇപ്പോഴും ഹൗസ് ഫുള്ളായി മൈക്കിളപ്പ വിളയാടുകയാണ്.
മികച്ച് പ്രതികരണം നേടി മുന്നേറുന്ന ഭീഷ്മ പര്‍വ്വം മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവായാണ് കണക്കാക്കപ്പെടുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന് തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് എസ്എല്‍ തിയേറ്ററില്‍ നിന്നും വെറും 10 ദിവസംകൊണ്ട് 50 ലക്ഷം ആയിരുന്നു കളക്ഷന്‍ കിട്ടിയത്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ കേരള ബോക്സോഫീസിലെ എക്കാലത്തെയും ഉയര്‍ന്ന ഓപ്പണിംഗ് വാരാന്ത്യ കളക്ഷന്‍ ഇപ്പോള്‍ ഭീഷ്മപര്‍വം തന്നെയാണ് സ്വന്തം ആക്കിയിരിക്കുന്നത്.
എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളായ ബാഹുഹലിയോയും ലൂസിഫറിനേയും പിന്നിലാക്കിയാണ് ഭീഷ്മപര്‍വം കളക്ഷന്‍ നേടിയത്. ചിത്രം റിലീസ് ചെയ്ത് ആദ്യ നാല് ദിവസങ്ങളില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഹോളിവുഡ് ചിത്രം ബാറ്റ്മാന് നേടിയ കളക്ഷന്‍ 32 കോടിയാണെങ്കില്‍ ഭീഷ്മ നേടിയത് 35 കോടിയായിരുന്നു. വെറും ഏഴ് ദിവസംകൊണ്ട് 60.95 കോടി ആയിരുന്നു ഗ്രോസ് കളക്ഷനായി ഭീഷ്മ വാരിക്കൂട്ടിയത്. കേരളത്തിന് പുറത്തും ലോകമെമ്പാടും ഭീഷ്മപര്‍വ്വം മുന്നേറുകയാണ് ഇപ്പോഴും. ആരാധകരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ബോക്സ് ഓഫീസിനെ തൂക്കിയടിച്ച് മൈക്കിളപ്പ തിയേറ്ററുകളില്‍ ആറാടുകയാണ്.
കേരളത്തിലെ തിയേറ്ററുകളിലേക്ക് മമ്മൂട്ടിയുടെ ഉഝവകാലം മടങ്ങിയെത്തുകയാണ് ഭീഷ്മപര്‍വം എന്ന ചിത്രത്തിലൂടെ. 406 സ്ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്. ആക്ഷനും പ്രണയവും ഫാമിലി സെന്റിമെന്‍സുമെല്ലാം ചര്ന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ടായിരുന്നു. ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങിയ താര നിര മികച്ച് അഭിനയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. മമ്മൂട്ടിയുടെ കരിയറില്‍ ഇനിയും പുതിയ റെക്കോര്‍ഡുകള്‍ എഴുതിചേര്‍ക്കുകയാണ്.