68മത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു : അപർണ ബാലമുരളി മികച്ച നടി, നടൻ സൂര്യ
ഈ വർഷത്തെ ദേശീയ പുരസ്കാരം ഇന്ന് പ്രഖ്യാപിച്ചു. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ആണ് ഇന്ന് പ്രഖ്യാപിച്ചത്. 2020 ഇൽ സെൻസർ ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്ത ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ ആണ് പ്രഖ്യാപിച്ചത്. ഈ വർഷത്തെ അവാർഡ് പ്രഖ്യാപനം വൈകിയത് കോവിഡ് പ്രതിസന്ധി കാരണമാണ്. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ വച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഫല പ്രഖ്യാപനം നടത്തിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത് ‘സൂരറൈ പോട്രി’ലെ അഭിനയത്തിന് സൂര്യ ആണ്, അതേസമയം തന്നെ താനാജി എന്ന ചിത്രത്തിലെ പ്രകടനത്തിന് അജയ് ദേവ്ഗണും പുരസ്കാരം പങ്കിട്ടു .
അതേ സമയം ‘സൂരറൈ പോട്രി’ലെ മികച്ച അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിക്കുള്ള അവാർഡ് നേടി. ഇത് മലയാളികൾക്ക് തന്നെ അഭിമാനമായ ഒരു നിമിഷം തന്നെയാണ് . മലയാള ചിത്രമായ മാലിക് ആണ് മികച്ച ശബ്ദ ലേഖനത്തിനുള്ള അവാർഡ് നേടിയ ചിത്രം , അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ബിജു മേനോൻ മികച്ച സഹ നടനുള്ള പുരസ്കാരം നേടിയെടുത്തു. നാല് അവാർഡുകളാണ് അയ്യപ്പനും കോശിയും എന്ന ചിത്രം നേടിയെടുത്തത്. തന്റെ പുരസ്കാരം സച്ചിക്ക് സമർപ്പിക്കുന്നു എന്നാണ് പുരസ്കാരം നേടിയ ബിജു മേനോൻ പറഞ്ഞത്. വാങ്ക് എന്ന മലയാള ചിത്രത്തിന് സ്പെഷൽ ജൂറി പരാമർശം ലഭിച്ചു. സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രമാണ് മികച്ച മലയാള ചലച്ചിത്രം.
മികച്ച സംഘടന ത്തിനുള്ള പുരസ്കാരം അയ്യപ്പനും കോശിയും നേടിയെടുത്തപ്പോൾ മികച്ച പ്രൊഡക്ഷൻ ഡിസൈൻ കപ്പേള എന്ന ചിത്രത്തിലൂടെ അനീഷ് നാടോടിയ്ക്ക് ലഭിച്ചു . അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ നഞ്ചിയമ്മയെ ആണ് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. അടുത്ത കാലത്ത് വിടപറഞ്ഞ് സച്ചിയാണ് ഏറ്റവും മികച്ച മലയാള സംവിധായകൻ. ജന പ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് താനാജി എന്ന ചിത്രമാണ് നേടിയപ്പോൾ , മികച്ച സിനിമക്കുള്ള അവാർഡ് നേടിയത് സൂററായ് പോട്രൂ എന്ന ചിത്രമാണ്. അർഹിച്ച വിജയം തന്നെയാണ് എന്നാണ് സിനിമാ നിരൂപകരും ആരാധകരും ഒന്നടങ്കം പറയുന്നത്. ഏവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയാണ്.