“പത്താന്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കും” ; ഉടമയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
1 min read

“പത്താന്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കും” ; ഉടമയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ‘പത്താന്‍’ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്ത ഒരാള്‍ അറസ്റ്റില്‍. തൗജി എന്ന് വിളിപ്പേരുന്ന സണ്ണി ഷാ എന്ന 33 കാരനെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പത്താന്‍ സിനിമ റിലീസ് ചെയ്യരുതെന്നും, റിലീസ് ചെയ്താല്‍ ഈ തിയേറ്റര്‍ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

theater threatened to burn if pathan is screenede youth was arrested in gujarat

അതേസമയം, തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ സണ്ണി ഷാ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. വീഡിയോയിലെ പ്രതിയുടെ പ്രസ്താവനകള്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുജറാത്തിലെ പല പത്രങ്ങളും ഷായുടെ വീഡിയോ പ്രസ്താവന സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഏതെങ്കിലും തിയേറ്റര്‍ ഉടമ പത്താന്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവരുടെ തീയറ്ററുകള്‍ തീ വച്ച് നശിപ്പിക്കുമെന്നും ഷാ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്നാണഅ പോലീസ് അയാളെ അറസ്റ്റ് ചെയ്തത്.

pathaan advance booking: high demand for shah rukh khan film pathan in kolkata crashes online ticketing site bollywood news

പത്രങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെയാണ് അഹമ്മദാബാദ് സൈബര്‍ പോലീസ് വീഡിയോ കണ്ടെത്തിയതും തുടര്‍ന്ന് ഷായെ അറസ്റ്റ് ചെയ്തതും. ഷാ മുമ്പ് ഹിന്ദു സംഘടനയായ കര്‍ണി സേനയുടെ അംഗമായിരുന്നെന്ന് പോലീസ് പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. തിയേറ്റര്‍ ഉടമകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വീഡിയോ ക്ലിപ്പ് ഫോണില്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Pathaan Box Office: Shah Rukh Khan starrer collects Rs. 10 crores in 36 hours; challenges the overall sales of KGF 2 :Bollywood Box Office - Bollywood Hungama

അതേസമയം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലെ ആദ്യ ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങള്‍ വന്നത്. ജനുിവരി 25ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഷാരൂഖിനും ദീപിക പദുക്കോണിനും ഒപ്പം ജോണ്‍ എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

EXCLUSIVE: 50,000 Shah Rukh Khan fans to come together to watch FDFS of Pathaan on January 25 | PINKVILLA