വിഷു കൈനീട്ടം നൽകിയ സംഭവത്തിൽ വിമർശനങ്ങളൾക്ക് മറുപടി നൽകി സുരേഷ് ഗോപി. തന്നെ വിമർശിക്കുന്ന ആളുകൾ ദ്രോഹികളാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു മുഖ്യധാരാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വിമർശകരെ ആര് നോക്കുന്നു എന്നും, അവരോട് പോകാൻ പറയെന്നും, കൈനീട്ടം ആളുകൾക്ക് നൽകുമ്പോൾ അവരോട് താൻ കാലിൽത്തൊട്ട് വന്ദിക്കാൻ അവകാശപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ താൻ പറഞ്ഞിട്ടുണ്ടെങ്കിൽ വിമർശകർക്ക് അത് തെളിയിക്കാൻ അവസരം ഉണ്ടെന്നും അദ്ദേഹം വ്യകത്മാക്കി.
കഴിഞ്ഞ ദിവസം കാറിലിരുന്നുകൊണ്ട് സുരേഷ്ഗോപി വിഷുക്കൈനീട്ട വിതരണം നടത്തിയതും, കൈനീട്ടം വാങ്ങിക്കുന്നവർ അദ്ദേഹത്തിൻ്റെ കാൽത്തൊട്ട് വന്ദിക്കുന്നതിൻ്റെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരം കൈനീട്ടം വിതരണം ചെയ്ത സംഭവം വലിയ വിവാദത്തിൽ കലാശിച്ചത്. പണം നൽകി കാൽത്തൊട്ട് വന്ദിപ്പിക്കുന്നത് സുരേഷ്ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് പ്രകടിപ്പിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍, കുഞ്ഞുങ്ങളെ അനുഗ്രഹിച്ച്ക്കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുവാദം.
സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കിയ വിഷയത്തിൽ അദ്ദേഹത്തെ എതിര്‍ക്കുകയും തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്ന ആളുകൾ മനോനില തെറ്റിയവരാണെന്ന് തുറന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്കും, വിദ്യാർത്ഥികൾക്കും അദ്ദേഹം വിഷുവിന് കൈനീട്ടം നൽകിയത് നല്ലൊരു കാര്യമാണെന്നും, മുതിർന്ന ആളുകളെ ബഹുമാനിക്കുന്നതിനായി ചില ആളുകൾ കാൽത്തൊട്ട് വന്ദിക്കാറുണ്ടായിരുന്നെന്നും അതിൽ തെറ്റില്ലെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്.