ശൈലജ ടീച്ചർ മന്ത്രി ആയില്ല: പാർട്ടിയാണ് ശരിയെന്ന് നടൻ വിനായകൻ വ്യക്തമാക്കിയിരിക്കുന്നു
പതിവുപോലെ തന്നെ ഇത്തവണയും തന്റെ പ്രതികരണം സ്ക്രീൻഷോട്ടിലൂടെ നടൻ വിനായകൻ അറിയിച്ചിരിക്കുകയാണ്. സിനിമാപ്രവർത്തകരും മറ്റ് രാഷ്ട്രീയ പ്രമുഖരും പ്രശസ്ത വ്യക്തികളും ആയിട്ടുള്ള നിരവധി ആളുകളാണ് ഇതിനോടകം ശൈലജ ടീച്ചർക്ക് രണ്ടാം തവണ മന്ത്രിസഭയിൽ അവസരം നൽകാത്തതിൽ പ്രതിഷേധം അറിയിച്ചത്.കൂടുതലായും സിനിമാമേഖലയിലെ നടിമാരാണ് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തുവന്നത്. പാർവതി തിരുവോത്ത്, കനി കുസൃതി, റിമ കല്ലിങ്കൽ, രജീഷ വിജയൻ, ഗീതു മോഹൻദാസ് തുടങ്ങി നിരവധി താരങ്ങളാണ് ശൈലജ ടീച്ചർക്ക് മന്ത്രിപദവി നൽകാത്തതിൽ സമൂഹമാധ്യമങ്ങളിലൂടെ അമർഷം രേഖപ്പെടുത്തിയത്. എന്നാൽ ഇതിനോടകം പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ള മറ്റു സിനിമാ താരങ്ങളിൽ നിന്നെല്ലാം നടൻ വിനായകൻ വ്യത്യസ്തനാവുകയാണ്. മന്ത്രിസഭയിൽ ഷൈലജ ടീച്ചറിന് ഉൾപ്പെടുത്താത്തതിൽ മറ്റെല്ലാവരും പാർട്ടിയെ വിമർശിക്കുമ്പോൾ നടൻ വിനായകൻ ഈ തീരുമാനം എടുത്ത പാർട്ടിയെ അനുകൂലിച്ചിരിക്കുകയാണ്. സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് തന്റെ വ്യക്തമായ നിലപാട് രേഖപ്പെടുത്താനുള്ള വിനായകൻ ഇത്തവണയും അത് ആവർത്തിച്ചിരിക്കുകയാണ്.
സജിത് കുമാർ എന്ന വ്യക്തി ശൈലജ ടീച്ചർക്ക് മന്ത്രി പദവി നൽകാത്തതിൽ പ്രതിഷേധിക്കുന്നവർക്കുള്ള ഒരു മറുപടിയി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ആണ് വിനായകൻ പങ്കുവച്ചിരിക്കുന്നത്.തന്റെ വ്യക്തമായ നിലപാട് വിനായകൻ സ്ക്രീൻഷോട്ട് പങ്കുവെച്ചതിലൂടെ മറയില്ലാതെ വെളിപ്പെടുത്തിയിരിക്കുകയാണ്.’മന്ത്രിയാകുന്നതിനു മുമ്പ് ശൈലജ ടീച്ചർ ലോകം അറിയപ്പെടുന്ന ഇത്രയും കഴിവുള്ളൊരു നേതാവാണെന്ന് നമ്മളാരെങ്കിലും തിരിച്ചറിഞ്ഞിരുന്നോ? മന്ത്രിയാവാനുള്ള അവസരം കൊടുത്തത് പാർട്ടിയാണ്. ഇനി അതേ പോലുള്ള മറ്റൊരാളെ പാർട്ടി സൃഷ്ടിക്കും അത്രേയുള്ളൂ കാര്യം’- എന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ഈ വിഷയത്തെ പ്രതികൂലിച്ചും അനുകൂലിച്ചും കൊണ്ടുള്ള നിരവധി ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്.