“അദ്ദേഹം വന്നപ്പോൾ  ചന്ദനത്തിൻ്റെ ഗന്ധം, ശരിയ്ക്കും ഒരു ഗന്ധർവൻ വന്ന ഫീൽ”:  മോഹൻലാലിനെ വർണ്ണിച്ചു നടി അന്ന രാജൻ
1 min read

“അദ്ദേഹം വന്നപ്പോൾ ചന്ദനത്തിൻ്റെ ഗന്ധം, ശരിയ്ക്കും ഒരു ഗന്ധർവൻ വന്ന ഫീൽ”: മോഹൻലാലിനെ വർണ്ണിച്ചു നടി അന്ന രാജൻ

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളികൾക്ക് പരിചിതമായി മാറിയ താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മധുരരാജ , അയ്യപ്പനും കോശിയും, രണ്ട് , വെളിപാടിൻ്റെ പുസ്‌തകം തുടങ്ങിയവയാണ് അന്നയുടെ പ്രധാന ചിത്രങ്ങൾ. അന്നയുടെ ആദ്യ സിനിമയായ അങ്കമാലി ഡയറീസിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ഏറെ പിന്തുണ നേടിയിരുന്നു. തൻ്റെ കഥാപാത്രത്തെ പ്രേക്ഷർ ഇപ്പോഴും ഓർക്കുന്നതിൽ സന്തോഷമുണ്ടെന്നും അന്ന പ്രതികരിച്ചു.

അതെസമയം മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനും, മമ്മൂട്ടിയ്ക്കുമൊപ്പം തനിയ്ക്ക് അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും അന്ന പറയുകയുണ്ടായി. താൻ ഏറെ ഇഷ്ടപ്പെടുന്ന നടന്മാരാണ് ഇരുവരെന്നും താരം പറഞ്ഞു. മലയാള സിനിമ പ്രേക്ഷകരുടെ സൂപ്പർ താരം മോഹൻലാലിനെക്കുറിച്ച് അന്ന പറഞ്ഞ വാക്കുകളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മോഹൻലാലിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ച് അന്ന വിവരിക്കുന്ന വീഡിയോ ലാലേട്ടൻ ആരാധകർ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.

മോഹൻലാലിനെക്കുറിച്ച് അന്ന പറഞ്ഞത് ഇങ്ങനെ : ” ലാലേട്ടൻ ലൊക്കേഷനിലേയ്ക്ക് കടന്നു വന്നപ്പോൾ ഒരു ഗന്ധർവ്വൻ കടന്നു വന്ന ഫീലായിരുന്നു ” . വെളിപാടിൻ്റെ പുസ്തകം ഷൂട്ട് നടക്കുന്ന സമയമാണ്. ഷൂട്ട് ആരംഭിച്ചതിന് ശേഷം നാല് ദിവസം കഴിഞ്ഞാണ് ലാലേട്ടൻ ലൊക്കേഷനിൽ എത്തുന്നത്. ലാലേട്ടൻ്റെ വരവും കാത്ത് നിൽക്കുകയാണ് ഞങ്ങൾ. ക്ലാസ് റൂമിൽ നിന്നുള്ള രംഗമാണ് ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടയിൽ ലാലേട്ടൻ പതിയെ ജനലിന് അരികിലൂടെ നടന്നു വരികയായിരുന്നു. അവിടെ ഒന്നാകെ ചന്ദനത്തിൻ്റെ സുഗന്ധം പരക്കുകയുണ്ടായി. ചന്ദനത്തിൻ്റെ പെർഫ്യൂം ആയിരിക്കണം അദ്ദേഹം ഉപയോഗിച്ചതെന്ന് തോനുന്നു. ശരിയ്ക്കും ഒരു ഗന്ധർവ്വൻ വരുന്ന ഫീൽ.

തുടർച്ചയായുള്ള ഷൂട്ടിങ്ങ് ആയതുകൊണ്ട് ഞങ്ങളെല്ലാവരും നല്ല ക്ഷീണത്തിലായിരുന്നു. പക്ഷേ അവിടേയ്ക്ക് ലാലേട്ടൻ കടന്ന് വന്നതിന് ശേഷം മൊത്തത്തിൽ ഏല്ലാവർക്കും ഒരു എനർജി ലഭിച്ചതുപോലെ തോന്നി. ശരിയ്ക്കും ഒരു പോസറ്റീവ് വൈബ്. ലാലേട്ടൻ ഉണ്ടാവുന്നത് ഒരു പോസിറ്റീവ് ആണെന്ന് കേട്ടിട്ടുണ്ട്. അന്ന് അത് ശരിയ്ക്കും ഞങ്ങൾക്ക് അനുഭവപ്പെട്ടു. ലാലേട്ടനോടുള്ള പേടി കൊണ്ടാണോ, പുള്ളിയിൽ നിന്നുള്ള പോസിറ്റീവ് വൈബ്കൊണ്ടാണോ എന്ന് അറിയില്ല അദ്ദേഹം വന്നതിന് ശേഷം എടുത്ത സീനുകളൊക്കെ ഒറ്റ ടേക്കിൽ തന്നെ റെഡിയായിരുന്നു. അല്ലാത്ത സമയങ്ങളിലെലെല്ലാം നിരവധി തവണ ടേക്ക് എടുക്കാറുണ്ട്. അദ്ദേഹത്തിൽ നിന്ന് ( ലാലേട്ടനിൽ ) അത്തരത്തിലൊരു വൈബ് തനിയ്ക്ക് എപ്പോഴും അനുഭവപ്പെടാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

മോഹൻ ലാലിനൊപ്പമുള്ള തൻ്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ മ്മൂട്ടിയോടോപ്പം മധുരരാജയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവവും അന്ന പങ്കുവെച്ചു. കൂടെ വർക്ക് ചെയ്യുന്ന ആർട്ടിസ്റ്റുകളെ വളരെ നല്ല രീതിയിൽ ബഹുമാനിക്കുന്ന ആളാണ് മമ്മൂക്ക. നമ്മളൊന്നും ആരും അല്ലെങ്കിൽ പോലും സെറ്റിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ അദ്ദേഹം എഴുനേറ്റ് നിൽക്കാറുണ്ട്. എന്നെ കണ്ടിട്ടാണോ അദ്ദേഹം എഴുനേറ്റ് നിന്നതെന്ന് ആശ്ചര്യം തോന്നി ഞാൻ പുറകിലേയ്ക്ക് തിരിഞ്ഞു നോക്കാറുണ്ട്. അപ്പോൾ പുറകിൽ ആരെയും കാണില്ല. അത്രത്തോളം പെർഫെക്ട് ആണ് അദ്ദേഹം. ഷൂട്ടിങ്ങ് സമയത്ത് അദ്ദേഹം നമ്മുക്ക് നല്ല ധൈര്യം നൽകാറുണ്ട്.

റിലീസ് ചെയ്യാനിരിക്കുന്ന അന്നയുടെ ഏറ്റവും പുതിയ ചിത്രമാണ് തിരിമാലി. മലയാള സിനിമയിലെ സൂപ്പർ താരം ലാലേട്ടനെക്കുറിച്ച് താരം പങ്കുവെച്ച പങ്കുവെച്ച വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.