‘എന്നെ ഒരുപാടു ശല്യപ്പെടുത്തി, അയാള്‍ മെന്റലി ഓഫാണോ എന്നു സംശയം”: നിത്യ മേനോന്‍ പറയുന്നു
1 min read

‘എന്നെ ഒരുപാടു ശല്യപ്പെടുത്തി, അയാള്‍ മെന്റലി ഓഫാണോ എന്നു സംശയം”: നിത്യ മേനോന്‍ പറയുന്നു

മോഹന്‍ലാല്‍ ആറാടുകയാണ് എന്നു പറഞ്ഞതിലൂടെ ഒറ്റദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ആളാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ചിത്രമായ ആറാട്ട് കണ്ടിറങ്ങിയപ്പോഴാണ് സന്തോഷ് വര്‍ക്കി ഇങ്ങനെ പ്രതികരിച്ചത്. ആറാട്ടിനുശേഷം മെമ്പര്‍ രമേശന്‍ 9 വാര്‍ഡ് എന്ന ചിത്രത്തിന്റെ റിവ്യൂ പറയാനും സന്തോഷ് വര്‍ക്കി എത്തിയിരുന്നു.

താന്‍ നാലാമത്തെ വയസ്സ് മുതലാണ് മോഹന്‍ലാല്‍ ഫാന്‍ ആയി മാറിയതെന്നും അന്നുമുതല്‍ താരത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു. സന്തോഷ് വര്‍ക്കി മോഹന്‍ലാലിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു, മോഹന്‍ലാല്‍ ഒരു പാവമാണ് പക്ഷേ അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ പറ്റിക്കുകയാണ്. മോഹന്‍ലാലിന്റെ എല്ലാ സിനിമയും റിലീസിംഗ് അന്ന് തന്നെ താന്‍ കാണാന്‍ എത്തുമായിരുന്നു.

എന്നാല്‍ തനിക്കെന്നും കളിയാക്കല്‍ മാത്രമാണ് കിട്ടിയിട്ടുള്ളത് എന്ന് സന്തോഷ് വര്‍ക്കി പറയുന്നു.  സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലിനെ നേരിട്ട് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വം റിലീസ് ദിവസം തന്നെ കാണുമെന്ന് സന്തോഷ് പറഞ്ഞിരുന്നു. എന്നാല്‍ ഭീഷ്മ പര്‍വ്വത്തിന്റെ റിലീസ് ദിവസം ടിക്കറ്റ് ലഭിക്കാത്തതിന്റെ  നിരാശ സന്തോഷ് വര്‍ക്കി പങ്കു വെച്ചിരുന്നു.

അതേ സമയം തനിക്ക് നടി നിത്യാമേനോനോട് പ്രണയമായിരുന്നെന്നും സന്തോഷ് തുറന്നു പറഞ്ഞിരുന്നു. തന്റെ പ്രണയത്തെ പറ്റി നിത്യാമേനോനോടും നിത്യയുടെ മാതാപിതാക്കളോടും പറഞ്ഞിട്ടുണ്ടെന്ന് സന്തോഷ് പറയുന്നു. എന്നാല്‍ നിത്യ തന്നോട് മോശമായിട്ടാണ് പെരുമാറിയത്. തന്നെ ഒരു സഹോദരനായോ ഫ്രണ്ട് ആയോ കാണണമെന്ന് പറഞ്ഞെങ്കിലും നിത്യ നിരസിച്ചെന്നും സന്തോഷ് പറയുന്നു.

ഇതൊക്കെ സന്തോഷ് വെറുതെ പറയുകയാണെന്നാണ്  പലരും പറഞ്ഞത്. ഈ വിഷയത്തെ ചൊല്ലി ഇദ്ദേഹത്തെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകള്‍ വരെ പുറത്തിറങ്ങി. എന്നാല്‍ സന്തോഷിനെ കുറിച്ച് മുമ്പ് നടി നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ടെന്നാണ് പലരും പറയുന്നത്. ഒരുപാട് തന്നെ ശല്യപ്പെടുത്തിയ ആരാധകര്‍ ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു എന്നാണ് നിത്യാമേനോന്‍ നല്‍കിയ മറുപടി. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പറയുന്നില്ലെങ്കിലും അദ്ദേഹം മെന്റ്‌ലി ഓഫ് ആണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് നിത്യമേനോന്‍ പറഞ്ഞിരുന്നു. നിത്യ ഉദ്ദേശിച്ചത് സന്തോഷിനെ തന്നെയാണ് എന്നാണ് പലരും പറയുന്നത് .