വാക്കുപാലിച്ച് സുരേഷ് ഗോപി, വിവാഹ വാർഷികത്തിന് സുരേഷ് ഗോപി ചെയ്തത് കണ്ടോ?
വാക്ക് പാലിക്കുന്ന നേതാക്കളുടെ എണ്ണം കേരളത്തിൽ വളരെ കുറച്ചു മാത്രമേയുള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പറയുന്ന കാര്യങ്ങളെല്ലാം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്ന ഏതാനും ജനനേതാക്കളെ മുൻപന്തിയിൽ നിൽക്കുന്ന മുഖമാണ് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടേത് . കൊടുക്കുന്ന വാക്കുകളെല്ലാം പാലിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോൾ ഇതാ പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണ് താൻ ഇന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
മുൻപ് സുരേഷ് ഗോപി.തൃശൂർ ജില്ലയിലെ മലക്കപ്പാറ മുക്കുംപുഴ ആദിവാസി കുടുംബങ്ങൾക്ക് ഒരു വാഗ്ദാനം നൽകിയിരുന്നു. യാത്ര സൗകര്യത്തിന് ഒരു ബോട്ട് നിർമ്മിച്ച് നൽകാമെന്നായിരുന്നു ഏറ്റിരുന്നത്. ഇപ്പോഴിതാ ആ പ്രദേശത്തെ യാത്ര ബുദ്ധിമുട്ടിന് തന്നാൽ കഴിയുന്നത് ചെയ്ത് നൽകിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ വിവാഹ വാർഷിക സമ്മാനമായി ഫൈബർ ബോട്ട് ആ ഗ്രാമത്തിലെ നിവാസികൾക്ക് നൽകി സുരേഷ് ഗോപി താൻ കൊടുത്ത വാക്ക് പാലിച്ചിരിക്കുകയാണ്.
കോളനിയിലെ നിവാസികൾ രോഗികളുമായി മുള ചങ്ങാടത്തിലാണ് യാത്ര ചെയ്യുന്നത് അതുപോലെ തന്നെ എന്തെങ്കിലും ഒരു ആവശ്യത്തിന് അവർക്ക് പോകേണ്ട സാഹചര്യം വന്നാലും ആശ്രയിക്കുന്നത് മുളച്ചങ്ങാടത്തെ തന്നെ. എന്നാൽ ഈ ദുരിത യാത്ര ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സുരേഷ് ഗോപി തന്നാൽ കഴിയുന്ന സഹായമായ ഒരു ബോട്ട് നിർമ്മിച്ചു നൽകാം എന്ന് പറഞ്ഞത്. അഞ്ച് പേർക്കാണ് ഈ ബോട്ടിൽ യാത്ര ചെയ്യാവുന്നത്. ബോട്ടിൽ അഞ്ച് ലൈഫ് ജാക്കറ്റും രണ്ട് പങ്കായവും ഉൾപ്പെടെയാണ് ആളുകൾക്ക് സഹായമായി നൽകിയിരിക്കുന്നത്. എൻജിൻ ഘടിപ്പിച്ച ബോട്ട് നൽകാമെന്ന് ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഡാമിലെ വെള്ളം മാലിനമാകാൻ സാധ്യത ഉള്ളതു കൊണ്ട് ആ തീരുമാനം മാറ്റി എളുപ്പമായി തുഴഞ്ഞ് പോകാൻ പറ്റുന്ന ബോട്ട് നല്കാൻ തീരുമാനിച്ചു .
കഴിഞ്ഞ ബുധനാഴ്ച നടനും സുരേഷ് ഗോപിയുടെ സുഹൃത്തുമായ ടിനി ടോമാണ് സുരേഷ് ഗോപിക്ക് വേണ്ടി ബി.ജെ.പിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റിന് ഈ ബോട്ട് കൈമാറിയത്. അന്ന് ടിനി ടോം സോഷ്യൽ മീഡിയയിൽ ലൈവിലൂടെ തന്നെ ഈ കാര്യം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ ജില്ലാ ഓഫീസിന് മുമ്പിൽ നടന്ന ചടങ്ങിൽ സുരേഷ് ഗോപിയും ടിനി ടോമും ഉൾപ്പടെയുള്ളവർ പങ്കെടുക്കുകയും ചെയ്തിരുന്നു. മാനുഷിക മൂല്യത്തിന് വില നൽകുന്ന സുരേഷ് ഗോപിയുടെ ഈ നല്ല പ്രവർത്തിയെ രാഷ്ട്രീയ വേർതിരിവില്ലാതെ ഏവരും അഭിനന്ദിച്ചു.