വിശാലിന്‍റെ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന്
1 min read

വിശാലിന്‍റെ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന്

നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച് ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി ആക്ഷൻ എൻ്റർടൈനർ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ‘ Rise of a common Man ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന പോരാട്ടമാണ് . മലയാളി താരമായ ബാബുരാജ് വില്ലനായി എത്തുന്ന ചിത്രത്തിൽ ഡിംപിൾ ഹയാതിയാണ് നായിക.

തെന്നിന്ത്യയിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടെ മകൾ രവീണാ രവി ശ്രദ്ധേയായൊരു കഥാപാത്രമായെത്തുന്ന ചിത്രത്തിൽ തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, മാരിമുത്ത്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ്.

നേരത്തേ നിരവധി തവണ റിലീസ് തിയ്യതികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക് ഡൗണുകളിൽ കുടുങ്ങി പ്രദർശനം നീണ്ടു പോവുകയായിരുന്നു. വെള്ളിയാഴ്ച ചിത്രം പ്രദർശനത്തിന് എത്തുന്നു.