നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുന്നു ; അതിന് മുൻപ് ട്രെയിലർ ഫെബ്രുവരി നാലിന്
1 min read

നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുന്നു ; അതിന് മുൻപ് ട്രെയിലർ ഫെബ്രുവരി നാലിന്

നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുമെന്ന് ആറാട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അതിന് മുൻപ് സാമ്പിള്‍ വെടികെട്ട് എന്ന നിലയ്ക്ക് ട്രെയിലര്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജനുവരി ഒന്നിന് ആറാട്ട് ട്രെയിലര്‍ റിലീസാകുമെന്നായിരുന്നു ആദ്യം അറിയിച്ചത്.,എന്നാല്‍ ട്രെയിലര്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടൂ കൊണ്ട് പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ആറാട്ടിന്‍റെ നിര്‍മ്മാതാക്കള്‍.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 10നാണ് റിലീസ് ചെയ്യാനുദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ഒരു പാട്ട് സീനില്‍ മോഹന്‍ ലാലിനൊപ്പം എ.ആര്‍. റഹ്മാനും അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ശ്രദ്ധ ശ്രീനാഥാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ആറാട്ടില്‍ സായ് കുമാര്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രന്‍സ് വിജയരാഘവന്‍, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.