‘പുഴുവിൽ മമ്മൂക്ക Gay റോളാണെടാ ചെയ്യുന്നത്, അല്ലേടാ വിധേയൻ പോലെ…’ വൈറലായ കുറിപ്പ് വായിക്കാം
1 min read

‘പുഴുവിൽ മമ്മൂക്ക Gay റോളാണെടാ ചെയ്യുന്നത്, അല്ലേടാ വിധേയൻ പോലെ…’ വൈറലായ കുറിപ്പ് വായിക്കാം

മമ്മൂട്ടിയും പാർവതി തിരുവോത്ത് അതും ആദ്യമായി ഒന്നിക്കുന്ന പുഴു എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ രതീന ഷെർഷാദാണ്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രമേയത്തെക്കുറിച്ചും  മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചും ധാരാളം ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ഒരു മമ്മൂട്ടി ആരാധകൻ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ശ്രദ്ധേയമായ കുറുപ്പിനെ പൂർണരൂപം ഇങ്ങനെ; “പുതിയ പടത്തിൽ മമ്മൂക്ക Gay റോളാണെടാ ചെയ്യുന്നത് , അല്ലേടാ വിധേയൻ പോലെ എന്തോ എന്നല്ലേ കേട്ടത് , ഏയ് ഇതൊന്നുമല്ല ഇത് വരെ ചെയ്യാത്ത വേറെ എന്തോ ആണെന്നാ പാർവ്വതി പറയുന്നത്. സത്യം എന്തുമാകട്ടെ , എന്നാലും കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ജെനറേഷൻ ഗ്യാപ്പില്ലാതെ നടക്കുന്ന ചർച്ചകളിലെ പ്രധാന വിഷയങ്ങളിൽ ഒന്നാണ് മമ്മൂക്കയുടെ പുതിയ ചിത്രമായ പുഴുവിലെ കഥാപാത്രം. ടൈറ്റിൽ മുതൽ കഴിഞ്ഞ ദിവസത്തെ 1st ടേക്ക് വരെ ഇപ്പോഴും ഒരു നിഗൂഡതപോലെ ഒരു ചർച്ചാ വിഷയമായി മാറിയേക്കുന്ന ഈ സംഭവം ഏതെങ്കിലും ന്യൂ ജെനറേഷൻ നടനെക്കുറിച്ചോ , അല്ലെങ്കിൽ അമ്പതോ നൂറോ സിനിമകൾ ചെയ്ത് തീർന്ന ഏതെങ്കിലും നടനെക്കുറിച്ചോ ആയിരുന്നെങ്കിൽ എനിക്ക് ഇത്ര ആശ്ചര്യം തോന്നില്ലായിരുന്നു.

മറിച്ചു അൻപതു വർഷത്തെ തന്റെ സിനിമാ കരിയറിൽ ആറോളം ഭാഷകളിലായി 400 ലധികം സിനിമകളിലായി പല രൂപത്തിലും ഭാവത്തിലും കഥാപാത്രങ്ങളായി പകർന്നാട്ടം നടത്തി ഓരോ പ്രേക്ഷകരെയും ഭ്രമിപ്പിച്ച തന്റെ ആരാധകരാക്കിയ മമ്മൂട്ടിയെന്ന ഇതിഹാസ നടന്റെ പുതിയ കഥാപാത്രത്തെ കുറിച്ചാണ് ഇപ്പോഴും ഈ ചർച്ചകൾ നടക്കുന്നത് . ഇന്ത്യൻ സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ ഇത്രയേറെ വേഷങ്ങൾ കെട്ടിയാടിയിട്ടും രഞ്ജിത്ത് പറഞ്ഞപോലെ മമ്മൂട്ടി തുടങ്ങിയിട്ടേ ഒള്ളൂ പറയിപ്പിക്കാനും അത് തിരശീലയിൽ കൊണ്ടാടുവാനും ഇവിടെ മമ്മൂട്ടിയല്ലാതെ മറ്റാരുണ്ട് എന്നത് മറുപുറമില്ലാത്ത ചോദ്യമാണ്. തന്റെ കഠിനാധ്വാനത്തിൽ അദ്ദേഹം ഊതിക്കാച്ചിയ പൊന്നായ തന്റെ അഭിനയപാടത്തെ 50 വർഷങ്ങൾ പിന്നിടുമ്പോഴും ഓൾഡ് ജെനറേഷൻ ആയാലും new ജെനറേഷനായാലും ഒരേ പോലെ തങ്ങളുടെ കഥകളിലേക്ക് ജീവൻ പകർന്നാടാൻ മമ്മൂട്ടിയെ തന്നെ വിളിക്കുമ്പോൾ യാധൊരുവിധ മുൻ വിധികളും ഇല്ലാതെ നമ്മെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കാൻ ഈ നടന് കഴിയുന്നുണ്ടെങ്കിൽ ലോകത്ത് ഒന്നേയുള്ളൂ ഇതുപോലൊരു മുതലെന്നു പറയാതിരിക്കാൻ കഴിയില്ല.”

Leave a Reply