കുറച്ചെങ്കിലും നാണം വേണം; കൈരളിയോട് നടി പാർവതി തിരുവോത്ത്
1 min read

കുറച്ചെങ്കിലും നാണം വേണം; കൈരളിയോട് നടി പാർവതി തിരുവോത്ത്

മലയാള സിനിമ ചരിത്രത്തിൽ തന്നെ സാമൂഹിക വിഷയങ്ങളിൽ ശക്തമായ തന്റെ പ്രതികരണം ഒരു മടിയും കൂടാതെ തുറന്നു പറയുന്നത് നടി പാർവതി തിരുവോത്ത് വേറിട്ടുനിൽക്കുന്ന ഒരു താരമാണ്. വലിയ വിവാദമായ പല ദേശീയ-അന്തർദേശീയ വിഷയങ്ങളിൽ പാർവ്വതി തന്റെ നിലപാടുകൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രമുഖ ചാനലായ കൈരളിക്കെതിരെ കടുത്ത ഭാഷയിൽ പാർവതി വിമർശനമുന്നയിച്ചരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് തരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ചാനലിന്റെ ഒരു പ്രോഗ്രാമിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ചലച്ചിത്രതാരങ്ങൾ കൂടിയായ സ്നേഹ ശ്രീകുമാർ, രശ്മി അനിൽ എന്നിവർക്കൊപ്പം ആൽബി ഫ്രാൻസിസ് ഉൾപ്പെട്ടിട്ടുള്ള ഈ പ്രോഗ്രാം ഇന്ത്യയിലെ തന്നെ മിക്ക സിനിമ ഇൻഡസ്ട്രികളുടെയും ഗോസിപ്പുകോളങ്ങളിൽ നിറയുന്ന വാർത്തകൾ വളരെ ഗൗരവത്തോടെ അല്പം അതിശോക്തിയൂടെയും അവതരിപ്പിക്കുന്നു. മുൻപ് ഈ പ്രോഗ്രാമിൽ തമിഴ് സൂപ്പർതാരമായ നടൻ വിജയിയെ അധിക്ഷേപിക്കുന്ന തരത്തിൽ സഭാഷണം കൊലപ്പെടുത്തിയെന്നാരോപിച്ച് വിജയ് ആരാധകർ വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രതിഷേധം കനത്തപ്പോൾ ചാനൽ അധികൃതർ ഒടുവിൽ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തുവരികയും ചെയ്തതാണ്. വീണ്ടും പ്രോഗ്രാം വിവാദപരമായ പരാമർശനം നടത്തിയിരിക്കുകയാണ്.

ശ്രിന്ദ, എസ്തർ, തണ്ണിമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗോപിക രമേശ് തുടങ്ങിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതാണ് ഇപ്പോൾ നടി പാർവതി തിരുവോത്ത് വിമർശനം ഉന്നയിക്കാൻ കാരണമായത്. ‘വിവാദമായ നടി എസ്തറിന്റെ ഫോട്ടോ ഷൂട്ട്’ എന്ന തലക്കെട്ടോടെ കൂടിയുള്ള പ്രോഗ്രാമിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു കൊണ്ടാണ് പാർവതി തന്റെ പ്രതികരണം അറിയിച്ചത്. കൈരളിയുടെ പ്രോഗ്രാം കണ്ടന്റ് ക്രിയേറ്റേഴ്സിന് കുറച്ചെങ്കിലും നാണം വേണം എന്നാണ് പാർവതി പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമായതോടെ ചാനൽ അധികൃതർ മാപ്പ് പറയും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Leave a Reply