fbpx

മോഹൻലാലിനെ നായകനാക്കി 2012 രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്പിരിറ്റ്. മദ്യപാനത്തെ ആസ്പദമാക്കി ഒരിക്കൽ ചിത്രം പ്രേക്ഷകർക്ക് വളരെ വലിയ അനുഭവമാണ് സമ്മാനിച്ചത്. ചിത്രം റിലീസ് ചെയ്ത് 9 വർഷം പിന്നിടുമ്പോൾ ചിത്രത്തിനെ കുറിച്ചും മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. അത്തരത്തിൽ മോഹൻലാൽ ആരാധകനായ അമീർ അൻവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയമായിരിക്കുന്നത്. വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “വളരെ സിംപിളായി തോന്നുകയും, എന്നാൽ ഉപയോഗിക്കാനാറിയാത്തവർ ഉപയോഗിച്ചാൽ വളരെ മോശമായി പോകുകയും ചെയ്യുന്നയൊന്നാണ് സിനിമയിലെ റൊമാൻസ്. മരം ചുറ്റലും കാമുകിക്ക് ഒപ്പമുള്ള ഒരു പാട്ട് സീനും മാത്രമല്ല പ്രണയം, അതിൽ ബെഡ് റൂം രംഗങ്ങൾ ഉണ്ടാവാം, ഉള്ളിലെ പ്രണയം പ്രേകടിപ്പിക്കുന്ന വികാര നിമിഷങ്ങൾ ഉണ്ടാവാം. ഇതൊന്നും ബൾക്ക് ആകരുത്, പ്രേക്ഷകർ അയ്യെയെന്ന് വയ്യ്ക്കരുത്, ഫാമിലിക്ക് ഒപ്പം കാണാൻ മടിക്കരുതെന്ന് നായകൻ തന്റെ പഴയ ഭാര്യയോട് പറയുകയാണ് “കള്ള് നിർത്തിയത് നന്നായി അല്ലെങ്കിൽ ഞാൻ നിന്നെ റേപ്പ് ചെയ്തെനെ “വളരെ മോശമെന്ന് തോന്നുന്ന ആ വാക്കുകൾ ഒരിക്കലും മോശം അവതരണമായി തോന്നിയില്ല, അവിടെയാണ് മോഹൻലാൽ എന്ന നടൻ തന്റെ അഭിനയത്തിലെ മിതത്വം ഉപയോഗിക്കുന്നതിൽ വിജയിക്കുന്നത്..ആ ഒരു രാത്രിക്ക് വേണ്ടി അയാൾ അവളെ വാക്കി വച്ചില്ല. അവളുടെ ആ വാക്കിൽ രണ്ടു പേർക്കുമിടയിലെ വേലിയുണ്ട്…

മനോഹരമായ ആ രാത്രിയിൽ അവളിലേക്ക് ചേരാൻ അയാൾ ആഗ്രഹിക്കുമ്പോളും, ആ കഥാപാത്രത്തിന്റെ ഉള്ളിലെ കുറ്റബോധവും നഷ്ടബോധവും ഒട്ടും മനോഹാരിത നഷ്ടമാകാതെ മോഹൻലാൽ അഭിനയിച്ചു ഫലിപ്പിച്ചു.അവളിലേക്ക് ചേരാൻ ശരീരം ആഗ്രഹിക്കുമ്പോളും മനസ് അരുതെന്ന് പറയുന്ന ആ ഒരു അവസ്ഥ, എല്ലാ വികാരങ്ങളും അവളെ ചേർത്ത് പിടിച്ചു ഒരു നെടുവീർപ്പോടെ അയാൾ പ്രേകടിപ്പിച്ചു..ഈ സീനിൽ ഒന്നും ഒരു മൂന്നാക്കിട പൈകിളി ഫീൽ ഉണ്ടായിട്ടില്ല, കുടുംബമൊത്തു സിനിമ കാണുമ്പോൾ ഈ സീനുകളിൽ പരസ്പരം മുഖത്തേക്ക് നോക്കണ്ട അവസ്ഥയോ ചാനൽ മാറ്റണ്ട അവസ്ഥയോ ഉണ്ടായിട്ടില്ല…എത്ര ഉയരമുള്ള കുന്നും ഒരു പരിചയ സമ്പന്നനായ ഡ്രൈവർ ഉണ്ടെങ്കിൽ യാത്ര ചെയ്യുമ്പോൾ അപകടമെന്ന ഒരു ഭയം ഉണ്ടാവില്ല. മോഹൻലാൽ റൊമാൻസ് ചെയ്യുമ്പോൾ അത് ബൾക്ക് ആകുമെന്ന ഭയവും കാണികളിൽ ഉണ്ടാവില്ല..

ഒരു മദ്യപാനിയുടെ നഷ്ടങ്ങളുടെ കണക്കെടുപ്പായിരുന്നു ഈ ഗാനരംഗങ്ങളിൽ മോഹൻലാലിൽ ഞാൻ കണ്ടത്, ഒരിക്കൽ തന്റെ എല്ലാമായിരുന്ന പ്രിയപ്പെട്ടവൾ, ഇന്ന് തനിക്ക് ആരുമല്ല എന്ന് തോന്നുമ്പോൾ ആ നഷ്ടം തന്റെ ജീവിതത്തിൽ എത്ര ഭീകരമായിരുന്നുവെന്ന് അയാൾ ജീവിച്ചു കാണിച്ചു.ശരീരങ്ങൾ ഒന്ന് ചേരാൻ ആഗ്രഹിക്കുമ്പോൾ മനസ്സ് വിലക്കുന്ന ആ അവസ്ഥ. എന്നാ പ്രേകടനമാണ് അല്ലയോ ഈ മനുഷ്യൻ. സ്പിരിറ്റ്‌ സിനിമയിലെ അഭിനയ മുഹൂർത്തങ്ങൾ ചർച്ച ചെയ്യുമ്പോൾ ആദ്യം ചർച്ച ചെയ്യേണ്ടത് ഈ ഗാനരംഗത്തിലെ മോഹൻലാലിന്റെ പ്രേകടനം തന്നെയാണ്, ഓരോ വിരലും അഭിനയിച്ച ആ നിമിഷങ്ങൾ.സത്യത്തിൽ ഏതോ ഒരു രഘുനന്ദനായി മോഹൻലാൽ മാറിയത്തിന്റെ ഫലമായിരുന്നു നാടകീയത ലേശമില്ലാതെ ആസ്വദിക്കാൻ പറ്റിയ ഈ രംഗം, ഈ രംഗത്തിന്റെ ചലഞ്ചിങ് മനസ്സിലാക്കാൻ മറ്റൊരാളെ ഈ രംഗത്തിൽ ഒന്ന് ചിന്തിച്ചു നോക്കിയാൽ മതിയാവും. സ്പിരിറ്റിന്റെ 9 വർഷങ്ങൾ. Ameer Anwar”

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.