fbpx
Latest News

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് സ്വന്തമയക്കിയത് ആ ചിത്രമാണ് !! പതിവുപോലെ മമ്മൂട്ടിയെ ആ വർഷവും ഫൈനൽ റൗണ്ടിൽ നിന്നും ജൂറി അംഗങ്ങൾ തഴഞ്ഞു

മഹാ നടന്മാരുടെ കരിയറിയിൽ മികച്ച ചിത്രങ്ങൾ ഉണ്ടാവുകയും എന്നാൽ അവരുടെ പ്രകടനത്തിന് വേണ്ടവിധത്തിലുള്ള അംഗീകാരങ്ങൾ ലഭിക്കാതെ പോവുകയും ചെയ്യുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ നിർഭാഗ്യകരമായ ഒരു കാര്യമാണ്. അത്തരത്തിലുള്ള ഒരു മമ്മൂട്ടി ചിത്രത്തെക്കുറിച്ചാണ് ആരാധകർ ചർച്ചചെയ്യുന്നത്. ആരാധകരുടെ ഗ്രൂപ്പുകളിലും മറ്റുമായി ചർച്ചചെയ്യപ്പെട്ട ഒരു കുറിപ്പ് ഈ ചിത്രത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുന്നു. കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ: “ഷാജി എന്‍. കരുണിന്റെ ചലച്ചിത്ര ജീവിതത്തിന്റെ പരിണാമഘട്ടത്തെ രേഖപ്പെടുത്തുന്ന ചലച്ചിത്രമായി ‘കുട്ടിസ്രാങ്കി’നെ വിശേഷിപ്പിക്കാവുന്നതാണ്. സമുദായത്തിന്റെയും പ്രദേശത്തിന്റെയും വേരുകളില്ലാത്ത ‘കുട്ടിസ്രാങ്കെ’ന്ന ഭ്രമാത്മക കഥാപാത്രത്തെ മൂന്നു പ്രദേശങ്ങളില്‍ നിന്നുള്ള മൂന്നു സ്ത്രീകളുടെ ജീവിതങ്ങളിലൂടെ എഴുതുവാനുള്ള ശ്രമമാണ് ‘കുട്ടിസ്രാങ്ക്’ എന്ന ചിത്രം. അജ്ഞാത ജ.ഡത്തെ തേടി മൂന്ന് സ്ത്രീകള്‍ എത്തുകയാണ്. സ്വന്തം അമ്മയെ കൊ.ന്ന പിതാവിനോടുള്ള എതിര്‍പ്പുമൂലം ബുദ്ധമതം സ്വീകരിക്കാനാഗ്രഹിക്കുന്ന രേവമ്മ (പത്മപ്രിയ), കൊച്ചി തീരത്തെ ലാറ്റിന്‍ ക്രിസ്ത്യാനികൾക്കിടയിൽ കുട്ടിസ്രാങ്കിനെ പ്രണയിച്ചു ജീവിച്ച പെമണ്ണ (കമാലിനി മുഖര്‍ജി) കുട്ടിസ്രാങ്കിന്റെ കുട്ടിയെ ഗര്‍ഭം ധരിച്ച കാളി എന്ന ഊമയായ സ്ത്രീ എന്നിവരാണ് കുട്ടിസ്രാങ്കിന്റെ ജീവിതം തന്നെ തങ്ങളുടെ ജീവിതങ്ങളിലൂടെ അറിയാന്‍ ശ്രമിക്കുന്നത്. കാളിയോടൊത്തുള്ള മൂന്നാം ജീവിതഘട്ടത്തെ ഒരു നോവലിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്ന എഴുത്തുകാരിയായ ഒരു സ്ത്രീയും കുട്ടിസ്രാങ്കിന്റെ ജീവിതത്തെ അറിയാന്‍ ശ്രമിക്കുന്നുണ്ട്.ശ്രീലങ്കയിലെ വൈദ്യപഠനത്തിനുശേഷം മലബാറിലെ തന്റെ പിതൃഭവനത്തിലേക്ക് തിരിച്ചുവരുന്ന രേവമ്മയുടെ കഥാകഥനത്തിലാണ് ചലച്ചിത്രത്തിന്റെ ആരംഭം.

പിതാവിനോടുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്നതോടെ സിനിമയുടെ രണ്ടാംഘട്ടം തുടങ്ങുന്നു. ലാറ്റിന്‍ ക്രിസ്ത്യന്‍ അന്തരീക്ഷത്തില്‍, ചവിട്ടുനാടകത്തിന്റെ സമ്പന്നമായ പശ്ചാത്തലഭംഗിയിലാണ് ഈ രണ്ടാം ഭാഗം ചിത്രീകരിക്കപ്പെടുന്നത്. ഇവിടെ ചവിട്ടുനാടക ആശാന്‍ കുട്ടിസ്രാങ്കിനെ നാടകത്തില്‍ റോള്‍മാനായി വേഷം കെട്ടിക്കാന്‍ തീരുമാനിക്കുന്നു. സ്രാങ്കിനെ പ്രണയിക്കുന്ന തന്റെ സഹോദരി പെമണ്ണയെ കാലത്തിന്റെ രീതികള്‍ക്ക് വ്യത്യസ്തമായി പെണ്‍വേഷം കെട്ടിച്ച് അരങ്ങിലെത്തിക്കാനും ആശാന്‍ തീരുമാനിക്കുന്നു. ഇവിടെയും സംഘര്‍ഷം മൂര്‍ഛിക്കുന്നതോടെ അപ്രത്യക്ഷനാകുന്ന സ്രാങ്ക് സകലരാലും അധിക്ഷേപിക്കപ്പെടുന്ന ഒരു ഊമയായ സ്ത്രീയുടെ ജീവിതത്തിലാണ് അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ചലച്ചിത്രത്തെ പ്രധാനമായും മൂന്നുഘട്ടമായി തിരിക്കാമെങ്കിലും ചവിട്ടുനാടകത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടാംഘട്ടമാണ് ഊര്‍ജ്ജപ്രസരത്തോടെ ചലച്ചിത്രത്തിന്റെ കേന്ദ്രസ്ഥാനമാര്‍ജിക്കുന്നത്. തിരക്കഥാകൃത്തുക്കളിലൊരാളായ പി.എഫ്. മാത്യൂസ് തന്റെ ‘ചാവുനിലം’ എന്ന നോവലിലും കഥകളിലും മറ്റുമായി സാധ്യമാക്കിയ അന്തരീക്ഷ സൃഷ്ടി നമുക്കിവിടെ സ്​പര്‍ശിച്ചറിയാനാവുന്നു…

കഥകളിയെ ആസ്പദമാക്കി ലാലേട്ടനെ നായകൻ ആക്കി വാനപ്രസ്ഥം എന്ന ചിത്രത്തിലൂടെ നിരവധി നേട്ടങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച സംവിധായകൻ ഷാജി N കരുൺ ആണ് കുട്ടിസ്രാങ്ക്ന്റെയും സംവിധായകൻ. ചവിട്ട് നാടകം എന്ന കലാ രൂപത്തെ ആസ്പദമാക്കിയാണ് കുട്ടി സ്രാങ്ക്ന് PF മാത്യൂസ് തിരക്കഥ എഴുതിയത്. കഥകളി എന്ന കലാ രൂപത്തെ ആസ്പദമാക്കി ലാലേട്ടനെ വെച്ചു വാനപ്രസ്ഥം എടുത്ത ഷാജി N കരുൺ ഈ റോളിലേക്ക് നൃത്തം വഴങ്ങത്ത മമ്മൂക്കയെ തിരഞ്ഞെടുക്കാൻ കാരണം മൂന്ന് കാലഘട്ടങ്ങൾ ആയി കഥ പറയുന്ന അതായത് നിർഭയൻ, ആരാധകൻ, മോചകൻ ഇങ്ങനെ മൂന്ന് വ്യത്യസ്ത റോളുകളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ആകാൻ മമ്മൂക്കയ്ക്കേ സാധിക്കൂ എന്ന സംവിധായാകന്റെ തിരിച്ചറിവ് ആണ് ചവിട്ട് നാടകത്തെ ആസ്പദം ആക്കി വന്ന ഈ സിനിമയിൽ മമ്മൂക്ക നായകൻ ആകാൻ കാരണം സംവിധായകന്റെ ആ തീരുമാനം ശെരി വെക്കുന്നത് ആയിരുന്നു ആ വർഷത്തെ ദേശീയ അവാർഡ് വേദിയിൽ മലയാള സിനിമ കുട്ടിസ്രാങ്ക്ലൂടെ വെട്ടി തിളങ്ങി നിന്നത്.

ദേശീയ അവാർഡിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചോളം അവാർഡ്കൾ ആണ് അന്ന് കുട്ടിസ്രാങ്ക് നേടിയെടുത്തത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ കൃത്ത്, മികച്ച ചായഗ്രാഹകാൻ, മികച്ച വസ്ത്രലങ്കാരം തുടങ്ങി മുൻപന്തിയിൽ നിന്ന മിക്ക അവാർഡുകളും അന്ന് കുട്ടി സ്രാങ്ക് വാരി കൂട്ടി. പതിവ് പോലെ തന്നെ ആ വർഷവും ഫൈനൽ റൗണ്ട്ൽ മമ്മൂട്ടി എന്ന നടനെ ജൂറി അംഗങ്ങൾ തഴഞ്ഞു. എങ്കിലും മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് സ്വന്തമയക്കിയ ചിത്രം ഇന്നും കുട്ടി സ്രാങ്ക് തന്നെയാണ്…!!”

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.

Leave a Reply

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.