“അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് എങ്കിലും മമ്മൂക്ക ഒരു അത്ഭുതം തന്നെയാണ്”: വിനീത് ശ്രീനിവാസൻ
മലയാള ചലച്ചിത്ര ലോകത്തിലെ മെഗാ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മമ്മൂട്ടി ഒരു നടൻ എന്നതിലുപരി മികച്ച വ്യക്തിക്കൂടിയാണ് താനെന്ന് ഇതിനോടൊപ്പം തന്നെ മമ്മൂക്ക തെളിയിച്ചു കഴിഞ്ഞതാണ് ഓരോ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ ചേക്കേറിയ മമ്മൂട്ടിയുടെ അഭിനയവും വ്യക്തിത്വവും എന്നും മലയാളികൾ മനസ്സു കൊണ്ട് ഏറ്റെടുത്തതാണ്. മമ്മൂട്ടി എന്ന നടനെ ആരാധനയോടെ നോക്കിക്കാണുന്ന ഒട്ടനേകം താരങ്ങൾ മലയാളത്തിൽ തന്നെയുണ്ട് ആ കൂട്ടത്തിൽ ഒരാളാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ.
അച്ഛനെ പോലെ തന്നെ സിനിമയുടെ വ്യത്യസ്ത മേഖലകൾ കീഴടക്കുന്ന വിനീത് ശ്രീനിവാസൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയുടെ മകനായ വിനീതുമായി അടുത്ത ബന്ധം തന്നെ പുലർത്തുന്ന വ്യക്തിയാണ് മമ്മൂട്ടി. എന്നാൽ മമ്മൂട്ടി എന്ന നടനെ കാണുമ്പോൾ തനിക്ക് വല്ലാത്ത ഒരു അത്ഭുതം തന്നെയാണെന്ന് പറയുകയാണ് വിനീത്. മമ്മൂട്ടി എന്ന നടനെ വ്യക്തിപരമായിട്ട് നന്നായിട്ട് അറിയാം എന്നാൽ അദ്ദേഹത്തിന്റെ ഓരോ സിനിമയും കാണുമ്പോൾ എപ്പോഴും അത്ഭുതം തന്നെയാണ് തോന്നുന്നത്. വളരെ ചെറിയ പ്രായം മുതൽ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമകളും കാണുമ്പോൾ അത്രയേറെ അഭിമാനവും ആരാധനയും തോന്നാറുണ്ട്.
താനൊരു മമ്മൂട്ടി ആരാധകൻ ആണെന്ന് പറയുന്ന കാര്യത്തിൽ യാതൊരു തെറ്റുമില്ല കാരണം മമ്മൂക്കയുടെ പല സിനിമകളും തിയേറ്ററിൽ പോയി കയ്യടിക്കുകയും ആഘോഷിക്കുകയും ചെയ്ത ഒരു ചെറുപ്പകാലം തനിക്കുണ്ടായിരുന്നു എന്നും പറയുന്നു. മലയാളത്തിലെ യുവ താരങ്ങളോടൊപ്പം സിനിമകൾ ചെയ്യുന്ന ബിനീഷ് നിവാസൻ എന്നാണ് മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്യാൻ തയ്യാറെടുക്കുക എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകുന്ന മലയാളത്തിലെ താര രാജാക്കന്മാരിൽ ഒരാളാണ് മമ്മൂട്ടി. ലുക്ക് കൊണ്ടും സ്റ്റൈൽ കൊണ്ടും പ്രായത്തെ കവച്ചു മമ്മൂട്ടി എന്ന അധുല്യ പ്രതിഭ വ്യക്തിത്വം കൊണ്ടും ഇപ്പോൾ മലയാളികൾക്ക് അഭിമാനമായി മാറുകയാണ്. തന്നെപ്പോലെ താൻ മാത്രമാണ് എന്ന് ഇതിനോടൊപ്പം തന്നെ മമ്മൂക്ക തെളിയിച്ചു കഴിഞ്ഞതാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വളരെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മമ്മൂട്ടി