“സുൽത്താൻ ഓഫ് സിനിമ എന്നാണ് ഞാൻ മമ്മൂക്കയ്ക്ക് കൊടുക്കുന്ന പേര് “: ആസിഫ് അലി
1 min read

“സുൽത്താൻ ഓഫ് സിനിമ എന്നാണ് ഞാൻ മമ്മൂക്കയ്ക്ക് കൊടുക്കുന്ന പേര് “: ആസിഫ് അലി

മലയാള സിനിമ ലോകത്തിന് അഭിമാനമുള്ള നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂക്ക എന്നും ഇന്ത്യൻ സിനിമയുടെ അഭിമാനമാണ്.  അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. എപ്പോഴും വേറിട്ട കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിക്കാൻ ആണ് മമ്മൂക്ക ശ്രമിക്കാറുള്ളത്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വരുമ്പോൾ അതിൽ എന്തെങ്കിലും വ്യത്യസ്തത ഉണ്ടാകും എന്ന് മലയാളികൾ പ്രതീക്ഷിക്കാറുണ്ട്. നിരവധി പുരസ്കാരങ്ങളും ഇതിനോടൊപ്പം തന്നെ മമ്മൂക്ക സ്വന്തമാക്കിയിട്ടുണ്ട് മലയാളത്തിലെ അതുല്യ നടന്മാരിൽ ഒരാളായി ഏവരും കണക്കാക്കുന്ന മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളും ഇന്ന് മലയാളികളുടെയും ഇന്ത്യൻ സിനിമ പ്രേക്ഷകരുടെയും ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഉൾപ്പെടുന്നു

ലുക്ക് കൊണ്ടും സ്റ്റൈൽ കൊണ്ടും എന്നും മലയാളികളെ അമ്പരപ്പിക്കുകയാണ് മമ്മൂക്ക പ്രായം തോൽക്കുന്ന ലുക്കുമായി എന്നും മലയാളികളുടെ മനസ്സിൽ ചേക്കേറുന്ന മമ്മൂക്ക പ്രായ ഭേദമന്യേ മലയാളത്തിലെ താരങ്ങൾക്കും റോൾ മോഡൽ ആയി മാറുകയാണ്. ഇപ്പോൾ ഇത മമ്മൂക്കയെ കുറിച്ച് യുവ നടൻ ആസിഫലി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.    മമ്മൂക്കയുടെ ലൈഫ് സ്റ്റൈൽ മമ്മൂക്കയുടെ അപ്പിയറൻസ് എന്നിവ എപ്പോഴും തന്നെ അമ്പരപ്പിക്കാറുണ്ട് എന്നാണ് ആസിഫ് അലി പറയുന്നത്.  മമ്മൂട്ടിയുടെ ഡ്രസ്സ് സെൻസും സ്റ്റൈൽ സെൻസും തന്നെ എപ്പോഴും മമ്മൂക്ക ഫാൻ ആക്കി കൊണ്ടിരിക്കുകയാണ്.

അതു മാത്രമല്ല മമ്മൂക്കയെ ആസിഫ് അലി വിളിക്കുന്നത് സുൽത്താൻ ഓഫ്  സിനിമ എന്നാണ്, കാരണം മമ്മൂക്ക മലയാളികൾക്ക് എന്താണ് എന്ന് ഉള്ളത് ആ പേരിൽ ഉണ്ട് എന്നാണ് ആസിഫ് അലി പറയുന്നത്. ശരിക്കും മലയാള ചലച്ചിത്ര ലോകത്തിന്റെ സുൽത്താൻ തന്നെയാണ് മമ്മൂക്ക. കൂടാതെഒരു യങ്സ്റ്റർ എന്ന നിലയിൽ ഞങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ലൈഫ് സ്റ്റൈലും, സിനിമയോടുള്ള മമ്മൂക്കയുടെ ഒരു അപ്പ്രോച്ചും ആണ് എന്നെ ഒരു മമ്മൂട്ടി ഫാൻ ആക്കി മാറ്റിയത്. ഇത് ആസിഫലിയുടെ മാത്രമല്ല അഭിപ്രായമല്ല മലയാള സിനിമ ലോകത്തെ യുവ താരങ്ങളുടെ ഒന്നടങ്കം അഭിപ്രായമാണ് ഇത്. മമ്മൂട്ടി എന്ന് നടൻ അതുല്യ നടൻ എന്നതിലുപരി പല താരങ്ങൾക്കും ഇൻസ്പിരേഷനും അഭിമാനവും തന്നെയാണ്.