മല്ലികാ കപൂറിനെ അത്ഭുത ദ്വീപിൽ അഭിനയിക്കാൻ വിനയൻ കൊണ്ടുവന്നത് ചതിപ്രയോഗത്തിലൂടെ…
1 min read

മല്ലികാ കപൂറിനെ അത്ഭുത ദ്വീപിൽ അഭിനയിക്കാൻ വിനയൻ കൊണ്ടുവന്നത് ചതിപ്രയോഗത്തിലൂടെ…

വിനയന്റെ സംവിധാനത്തിൽ 2005 ഏപ്രിൽ ഒന്നിന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഗൾഫ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ ഫിലിപ്പോസ്,ടി. കെ.അപ്പുക്കുട്ടൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ വിതരണം നടത്തിയിരുന്നത് അരോമ റിലീസ് ആണ്. ഈ ചിത്രത്തിലൂടെ അജയകുമാർ എന്ന പക്രു ഗിന്നസ് ബുക്കിൽ ഇടം നേടുകയും പിൽക്കാലത്ത് ഗിന്നസ് പക്രു എന്ന പേരിലറിയപ്പെട്ട് വരികയുമാണ്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ തന്നെയായിരുന്നു. അശോക്, ശശി എന്നിവർ ചേർന്ന് സംഭാഷണം രചിച്ച ചിത്രം വളരെയധികം ഹിറ്റ് തന്നെയായിരുന്നു. അന്നത്തെ കാലത്ത് ഒരുപാട് പ്രതിസന്ധികളും പരിമിതികളും മറികടന്നുകൊണ്ട് ആയിരുന്നു അത്ഭുതദ്വീപ് എന്ന ചിത്രം സിനിമാപ്രേമികൾക്ക് മുന്നിലെത്തിയത്.


അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് അത് ആളുകൾക്കിടയിൽ നല്ലൊരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു. ഇപ്പോൾ ചിത്രത്തിന്റെ പിന്നാംമ്പുറത്തുള്ള ചില കാര്യങ്ങളെ പറ്റി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിനയനും ഗിന്നസ് പക്രു ഒക്കെ. ചിത്രത്തിലെ നായകൻ ഗിന്നസ് പക്രു ആണോ പൃഥ്വിരാജ് ആണോ എന്ന് സംശയം ജനിപ്പിക്കും വിധം ആയിരുന്നു ഇരുവരുടെയും അഭിനയം. ഒരുപാട് ആത്മവിശ്വാസം തനിക്ക് പകർന്നു നൽകിയ ചിത്രം തന്നെയാണ് അത്ഭുതദ്വീപ് എന്ന് ഗിന്നസ് പക്രു ഇതിനോടകം വ്യക്തമാക്കുകയുണ്ടായി. നിരവധി കഷ്ടപ്പാടുകൾ സഹിച്ചാണ് ചിത്രം പൂർത്തിയാക്കിയത് എന്ന് പറയുന്ന താരം തന്നെ പറയുന്നുണ്ട് ചിത്രത്തിലേക്ക് മല്ലിക കപൂറിനെ വിനയൻ ക്ഷണിച്ചത് ചതി പറഞ്ഞായിരുന്നു എന്ന്.


ചിത്രത്തെ പറ്റി ഉള്ള ചർച്ച നടന്നപ്പോൾ ഒക്കെ തന്നെ ഗിന്നസ് പക്രു ആണ് നായകൻ എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. സിനിമയിൽ അഭിനയിക്കുന്ന പല താരങ്ങളുടെയും വിചാരവും അങ്ങനെതന്നെയായിരുന്നു. എന്നാൽ പിന്നീടാണ് പലരും മനസ്സിലാക്കിയത് ചിത്രത്തിലെ പ്രധാനതാരം പൃഥ്വിരാജാണെന്ന്. അതിന് ഒരു പ്രധാന കാരണം ഉണ്ടെന്ന് വിനയൻ വ്യക്തമാക്കുന്നു. അന്നത്തെ കാലത്ത് ചില സിനിമ കമ്പനികളിൽ നിന്ന് പൃഥ്വിരാജിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ തൻറെ ചിത്രത്തിൽ അതൊക്കെ മറികടന്ന് പൃഥ്വിരാജിനെ അഭിനയിക്കുക എന്ന ലക്ഷ്യം ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു മറ ഉണ്ടാക്കിയതെന്ന് വിനയൻ വ്യക്തമാക്കുന്നു. പൃഥ്വിരാജിന്റെ നായികയെന്നാണ് മല്ലിക കപൂറിനോടും പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തിലെ അഭിനേതാക്കളെ പറ്റി ഒന്നും പുറത്ത് വെളിപ്പെടുത്തരുതെന്ന് മല്ലികയ്ക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു എന്ന് വിനയൻ വ്യക്തമാക്കുന്നു.