‘ഞാന്‍ ലാലേട്ടന്റെ പെരിയഫാന്‍, അദ്ദേഹം അഭിനയിക്കുന്നത് കണ്ട് പഠിക്കണ’മെന്ന് വിജയ് സേതുപതി
തെന്നിന്ത്യന്‍ ജനങ്ങളുടെ ഇഷ്ട നടനാണ് മക്കള്‍ സെല്വന് എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. നായകനായി എത്തിയും വില്ലന്‍ വേഷങ്ങള്‍ ചെയ്തും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് അദ്ദേഹം. ചെറിയ സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്തു കൊണ്ടാണ് സിനിമ ജീവിതത്തില്‍ അദ്ദേഹം തുടക്കം കുറിച്ചത്. തെന്മേര്‍ക് പരുവകട്രിന് ആണ് വിജയ് സേതുപതിയുടെ ആദ്യ ചിത്രം. അതില്‍ നായകനായി എത്തി പ്രേക്ഷകപ്രീതി നേടി. പിന്നീട് സുന്തരപന്ത്യന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിസ്സ, നടുവിലെ കൊഞ്ചം പാകാത്ത എന്ന ചിത്രങ്ങളില്‍ നായക വേഷം ചെയ്യുകയും, തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ വന്‍ വിജയം കൈവരിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം നിരവധി സിനിമകളില്‍ അഭിനിയിച്ചു. തമിഴിന് പുറമെ മലയാളത്തിലും അദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത്.
ഇപ്പോഴിതാ, ഷാരൂഖാന് കേന്ദ്രകഥാപാത്രമായി എത്തുന്ന ജവാന് എന്ന ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. റാണ ദഗുബാട്ടിയെയായിരുന്നു ഈ കഥാപാത്രം ചെയ്യാനായി ആദ്യം തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം ആ കഥാപാത്രം വിജയ് സേതുപതിയെ തേടി എത്തുകയായിരുന്നു.
അതേസമയം, വിജയ് സേതുപതി മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താന്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ വലിയൊരു ആരാധകന് ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ അഭിനയം കണ്ട് പതിക്കേണ്ടതുണ്ടെന്നും, വിജയ് സേതുപതി പറഞ്ഞു. അതേസമയം, വിജയ് സേതുപതിയെ പ്രേക്ഷകര്‍ സ്നേഹത്തോടെ വിളിക്കുന്നത് മക്കള്‍ സെല്വന് എന്നാണ്. ഒരു സ്വാമിയാണ് തനിക്ക് ഇങ്ങനെ ഒരു പേര് ഇട്ടതെന്ന് അദ്ദേഹം പറയുന്നു. ജനങ്ങളുടെ മകന് എന്നാണ് മക്കള്‍ സെല്വന് എന്ന വാക്കിന്റെ അര്‍ത്ഥം.