‘പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാം; ആഭാസത്തരം കാണിക്കുന്നവര്‍ക്ക് അതിനുള്ള പിന്‍ബലമാണഅ ഈ മുന്‍കൂര്‍ ജാമ്യം’; അതിജീവിതയുടെ പിതാവ്‌
1 min read

‘പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാം; ആഭാസത്തരം കാണിക്കുന്നവര്‍ക്ക് അതിനുള്ള പിന്‍ബലമാണഅ ഈ മുന്‍കൂര്‍ ജാമ്യം’; അതിജീവിതയുടെ പിതാവ്‌

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടനും, നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ട് പോകരുത്, 27 മുതല്‍ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് ഹാജറാകണം തുടങ്ങിയ ഉപാദികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം, അതിജീവിതയേയോ, കുടുംബത്തേയോ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു.

എന്നാല്‍ ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, സിനിമയില്‍ അവസരം നല്‍കാതിരുന്നതാണ് കാരണമെന്നും, ബ്ലാക്‌മെയിലിങ് ആണ് പരാതിക്കാരിയുടെ ഉദ്ദേശമെന്നുമാണ് വിജയ് ബാബു കോടതിയില്‍ വാദം നല്‍കിയത്. അതേസമയം, തനിക്ക് വിജയ് ബാബുവില്‍ നിന്നു കടുത്ത ശാരീരിക പീഡനം അനുഭവിക്കേണ്ടി വന്നതായി നടിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധങ്ങള്‍ ബലാത്സംഗങ്ങളായി മാറുന്ന സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ 40 പേരുടെ മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നത്. നേരത്തേ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

 

ഇപ്പോഴിതാ, വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിരെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അതിജീവിതയുടെ കുടുംബം. കോടതി വിധി സമൂഹത്തിന് മാതൃകയല്ലെന്നും അപ്പീല്‍ നകുമെന്നും, മകള്‍ ബോള്‍ഡായതുകൊണ്ടാണ് പ്രതിയുടെ സ്വാധീനം ഭയക്കാതെ പരാതി നല്‍കിയത്. ആഭാസത്തരം കാണിക്കുന്നവര്‍ക്ക് അതിനുള്ള പിന്‍ബലമാണ് ഈ മുന്‍കൂര്‍ ജാമ്യത്തിലൂടെ നല്‍കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കൂടാതെ, പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തുമാവാമെന്ന ചിന്തയാണെന്നും, കോടതി വിജയ്ബാബുവിന് ജാമ്യം നല്‍കിയതില്‍ ഏറെ നിരാശരാണെന്നും നടിയുടെ പിതാവ് പറഞ്ഞു. എന്തുവന്നാലും കേസില്‍ നിന്നും പിന്‍മാറില്ലെന്നും നിയപരമായ കാര്യങ്ങളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, കേസില്‍ നിന്ന് പിന്‍മാറാന്‍ അതിജീവിതയുടെ വിദേശത്തുള്ള സഹോദരിയെ വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും, തന്റെ ഭാഗത്ത് തെറ്റില്ലെന്നും, തനിക്ക് പേടിയില്ലെന്നും പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ വിളിച്ചു പറഞ്ഞ ആള്‍ എന്തിനാണ് നാടവിട്ടതെന്നും പിതാവ് ചോദിക്കുന്നു. കേസ് കൊടുക്കരുതെന്ന് പറഞ്ഞ് അയാള്‍ കാല് പിടിച്ചിരുന്നു. ഞങ്ങള്‍ അനുഭവിച്ച വേദനയെ കുറിച്ചും, തന്റെ കുട്ടിയെ കളിയാക്കിയവര്‍ക്ക് അത് മനസ്സിലാവില്ലെന്നും പിതാവി കൂട്ടിച്ചേര്‍ത്തു.