വീര സവർക്കറുടെ സിനിമ വരുന്നു; നന്ദിയറിയിച്ച് ‘ബാറ്റ ചെരിപ്പ് കമ്പനി’; ട്രോളോട് ട്രോൾ
1 min read

വീര സവർക്കറുടെ സിനിമ വരുന്നു; നന്ദിയറിയിച്ച് ‘ബാറ്റ ചെരിപ്പ് കമ്പനി’; ട്രോളോട് ട്രോൾ

ഹിന്ദു മഹാസഭയുടെ നേതാവ് വി.ഡി. സവർക്കറുടെ ജീവിതം സിനിമയാകാൻ പോകുന്നു എന്ന വാർത്തയ്ക്ക് താഴെ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ചെരുപ്പ് കമ്പനിയായ ‘ബാറ്റ’.  ‘സ്വതന്ത്ര വീര സവർക്കർ’ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള വാർത്ത പങ്കുവെച്ച ന്യൂസ്‌ 18 ചാനലിൻ്റെ വാർത്തയ്ക്ക് താഴെയായിട്ടാണ് നന്ദി അറിയിച്ചുകൊണ്ട് ബാറ്റ എത്തിയിരിക്കുന്നത്.

“അഭിനന്ദനത്തിന് നന്ദി. ഞങ്ങളോട് എപ്പോഴും ചേർന്നു നിൽക്കുക, ബാറ്റയിൽ നിന്ന് ഷോപ്പ് ചെയ്യുന്നത് തുടരുക” ഇങ്ങനെയായിരുന്നു ബാറ്റയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും വന്ന കമെന്റ്.  ബാറ്റയുടെ കമെന്റ്ന് പിന്നാലെ നിരവധി രസകരമായ കമെന്റുകളും കാണാൻ സാധിക്കും.  ഈ നൂറ്റാണ്ടിൻ്റെ ട്രോൾ,  ഇനി മിത്രങ്ങൾ ബാറ്റ നിരോധിക്കും, ഡേയ് ബാറ്റേ രാജ്യ ദ്രോഹം ചുമത്തി അകത്താക്കട്ടെ എന്നു തുടങ്ങി അനവധി കമെന്റുകൾ പോസ്റ്റിനു താഴെ ശ്രദ്ധ നേടുന്നു. സവർക്കറിൻ്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി സിനിമ വരുന്നു എന്ന പ്രഖ്യാപനം വന്നതു മുതൽ വലിയ രീതിയിൽ വിമർശനങ്ങളും, ട്രോളുകളും നിറയുന്നു.

സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.  സ്വതന്ത്ര വീര സവർക്കർ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ നായക വേഷത്തിലേത്തുന്നത് രൺദീപ് ഹൂഡയാണ്.  സവർക്കർ എന്ന കഥാപാത്രമാണ് രൺദീപ് ചെയ്യുന്നത്.  സിനിമയുടെ ഷൂട്ടിങ്ങ് ജൂൺ മാസം ആരംഭിക്കുമെന്നാണ് സൂചന ലഭിക്കുന്നത്. ചിത്രത്തിൻ്റെ സംവിധായകനായി എത്തുന്നത് മഹേഷ്‌ വി മഞ്ജരേകാറാണ്.  അവഗണിച്ച ചില കാര്യങ്ങൾ തുറന്ന് പറയാൻ ഇതാണ് ശരിയായ സമയമെന്നാണ് സംവിധായകൻ പ്രതികരിച്ചത്.  അതെസമയം ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സവർക്കറെന്നും, അദ്ദേഹമായി വേഷമിടുന്നതിൽ തനിയ്ക്ക് സന്തോഷമുണ്ടെന്നും രൺദീപ് ഹൂഡ വ്യക്തമാക്കി. നമ്മുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി പോരാടിയ നിരവധി നായകന്മാരുണ്ടെന്നും എന്നാൽ വേണ്ടത്ര പ്രാധാന്യം എല്ലാവർക്കും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറെ തെറ്റിദ്ധരിക്കപ്പെട്ടതും, ചർച്ച ചെയ്തതും, സ്വാധീനിച്ചതുമായ വിനായക് ദാമോദരൻ സവർക്കറുടെ ജീവിത കഥ എടുത്തു പറയേണ്ടതുണ്ട്.  തന്നെ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തത്തിൽ സന്തോഷമുണ്ടെന്നും രൺദീപ് ഹൂഡ പറഞ്ഞു.  ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ, എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ഷൂട്ടിങ്ങ് ലോക്കെഷനുകൾ.  ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സ്,  ലെജൻഡ് സ്റ്റുഡിയോ എന്നീ ബാനറുകളുടെ സാഹയത്തോടേയാണ് നിർമാണം. സഹ നിർമാതാക്കളായി എത്തുന്നത് രൂപ പണ്ഡിറ്റും, ജയ പാണ്ട്യയുമാണ്. സ്വതന്ത്ര വീര സവർക്കർ എന്ന സിനിമയിലെ മറ്റ് കഥാ പാത്രങ്ങളെക്കുറിച്ചോ, സിനിമയെക്കുറിച്ചോ സംബന്ധിക്കുന്ന കൂടുതൽ  വിവരങ്ങൾ പുറത്തുവാരാനിരിക്കുന്നതേയുള്ളു.