5ാം ദിവസത്തില്‍ എത്തി  നില്‍ക്കുമ്പോള്‍ ബോക്‌സ്ഓഫീസ് ഭരിക്കുന്നതാര്?
1 min read

5ാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ബോക്‌സ്ഓഫീസ് ഭരിക്കുന്നതാര്?

ഇത്തവണ പൊങ്കല്‍ വരവേല്‍ക്കാന്‍ തമിഴിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളുടെ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. അതും ഒരേ ദിവസം. ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഏറ്റുമുട്ടാറുള്ള അജിത്തിന്റേയും വിജയിയുടേയും ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് മത്സരം കോളിവുഡ് ഒന്നാകെ കാത്തിരുന്ന ഒന്നാണ്. തിയേറ്റര്‍ വ്യവസായത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നിരിക്കുന്ന അജിത്ത് നായകനായ തുനിവിന്റെയും വിജയ് നായകനായ വാരിസിന്റെയും ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് അതത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

Thalapathy Vijay's Varisu vs Ajith Kumar's Thunivu At Box Office: No Film Will Get An Upper Hand Over Another In Screen Count, Ensures Udayanidhi Stalin

പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് നല്‍കുന്ന കണക്കനുസരിച്ച് തുനിവ് അഞ്ച് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 100 കോടിയിലേറെയാണ്. അതേസമയം വിജയ് നായകനായ വാരിസ് അഞ്ച് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 150 കോടിയിലേറെയാണ്. വിജയ്‌യുടെ കരിയറിലെ ഏഴാമത്തെ 150 കോടി ക്ലബ്ബ് ആണ് ഇതെന്നും സിനിട്രാക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

Varisu (2023) - IMDb

വാരിസ് ഒരു മാസ് ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ്. രശ്മിക മന്ദാനയാണ് വിജയ്‌യുടെ നായികയായി ചിത്രത്തില്‍ എത്തുന്നത്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Cinetrak on Twitter: "' @BayViewProjOffl's #Thunivu in Tamil Nadu bags 'Second Highest Opening day' for Ajith, film grossed ₹21 crore aprx on Wednesday in the state. https://t.co/Xc3uZ7tVHk" / Twitter

അതേസമയം, ഒരു ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് അജിത്ത് നായകനായി എത്തിയ തുനിവ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.