“പൊന്മുട്ടയിടുന്ന താറാവിലെ അഭിനയം കണ്ടു ഞാൻ ഉർവശിയുടെ ആരാധകനായി”:  സത്യൻ അന്തിക്കാട്
1 min read

“പൊന്മുട്ടയിടുന്ന താറാവിലെ അഭിനയം കണ്ടു ഞാൻ ഉർവശിയുടെ ആരാധകനായി”:  സത്യൻ അന്തിക്കാട്

കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട് എപ്പോഴും ആരാധകർക്കു മുന്നിലേക്ക് കുടുംബ ചിത്രങ്ങളുമായി എത്തുന്ന സംവിധായകൻ ആയതു കൊണ്ട് തന്നെ തീയേറ്ററിൽ സത്യൻ അന്ദിക്കാടിന്റെ ഒരു ചിത്രം എത്തുമ്പോൾ ആരാധകർ വലിയ പ്രതീക്ഷ തന്നെയാണ്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മകൾ. എന്നാൽ ചിത്രം അത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിരുന്നു. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയാണ് താരം ചെയ്യാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് സത്യൻ അന്തിക്കാട് നടി ഉർവശിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്.

ഉർവശി എന്നും മികച്ച ഒരു താരം തന്നെയാണ് എന്നാൽ അവരോട് അത്ഭുതവും ആരാധനയും തോന്നിയത് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് താരത്തിന്റെ പല ചിത്രങ്ങളിലെയും അഭിനയം കണ്ട് അൽഭുതം തോന്നിയിട്ടുണ്ട്. എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ഒരു ചിത്രത്തിൽ അഭിനയിക്കാമോ എന്ന് ചോദിച്ചു കൊണ്ട് ഉർവശിയെ സമീപിച്ചപ്പോൾ അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായി മീര ജാസ്മിനെ ഉറപ്പിച്ചിരുന്നു. മീരയുടെ അമ്മയായുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ സമീപിച്ചപ്പോൾ സത്യൻ അന്തിക്കാടിനോട് ഉർവശി പറഞ്ഞത് ഇങ്ങനെയായിരുന്നു. സത്യേട്ടന്റെ സിനിമയാണെങ്കിൽ സുകുമാരിയുടെ വരെ അമ്മയായി അഭിനയിക്കാൻ യാതൊരു മടിയുമില്ല എന്നാണ്. അതൊരു അഭിനേത്രിയുടെ വാക്കുകൾ ആയിരുന്നു.

അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ പ്രകടനത്തിന് ഉർവശിക്ക് പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഓരോ സിനിമകളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൈയ്യടി നേടുന്ന ഉർവശി സിനിമ ജീവിതത്തിൽ ഇടയ്ക്ക് ഒരു ഇടവേള എടുക്കുമെങ്കിലും അതിനും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് സിനിമയിലേക്ക് തിരിച്ചു വരവ് നടത്താറുണ്ട്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ അത്ഭുതത്തോടെ തന്നെയാണ് കാണാറുള്ളത് കാരണം ഒരു അഭിനേത്രി എന്ന നിലയിൽ ഏത് തരത്തിലും ഉള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ താരത്തിന് പ്രത്യേകത കഴിവുണ്ട്. ഓരോ സിനിമയിലും ഓരോ തരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും താരത്തിന്റെ പണ്ടുകാലത്തെ കഥാപാത്രങ്ങളെ എന്നും മായാതെ മലയാളികളുടെ മനസ്സിലുണ്ട്. സത്യൻ അന്തിക്കാടിന്റെ തന്നെ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.