ഉപ്പും മുളകും ടീമിന് ബിഗ് സ്ക്രീനിലും കയ്യടി ; ലൈയ്ക്ക മികച്ച അഭിപ്രായം നേടി മുന്നേറുന്നു
വർഷങ്ങളായി മലയാളികളുടെ സ്വീകരണമുറിയിൽ പുതുമകൾ നിറഞ്ഞ നർമ്മ രംഗങ്ങളുമായി കുടുംബങ്ങളെ രസിപ്പിച്ചു കൊണ്ട് മുന്നേറുന്ന ഉപ്പും മുളകും പരമ്പരയിലെ ബിജു സോപാനം നിഷ സാരങ് ജോടികൾ ബിഗ് സ്ക്രീനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് അരങ്ങിലെത്തിയിരിക്കുന്ന ചിത്രമാണ് ലെയ്ക്ക. നവാഗതനായ ആഷാദ് ശിവരാമൻ ആണ് സിനിമയുടെ സംവിധാനം. സിനിമ നർമ്മ രംഗങ്ങൾക്കൊപ്പം കുടുംബത്തിനും കുട്ടികൾക്കും ഇടയിലെ വൈകാരികതയുടെ തലങ്ങളിൽ കൂടിയും കടന്നു പോകുന്നുണ്ട്.നിറഞ്ഞു ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിൽ പ്രേക്ഷകർക്കായി സംവിധായകൻ ഒരുക്കി വെച്ചിട്ടുണ്ട്.
സിനിമയുടെ പേര് പോലെ ഒരു നായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം എന്നും പറയാം. മലയാള സിനിമ ചരിത്രം പരിശോധിച്ചാൽ നായകൾ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രങ്ങൾക്ക് എപ്പോഴും ഒരു സ്വീകാര്യത ഉള്ളതായി നമുക്ക് മനസിലാക്കാൻ സാധിക്കും. നായകളുടെ കുസൃതിയും, തമാശകളുമെല്ലാം എന്നും മലയാളികളെ സംതൃപ്തിപ്പെടുത്തിയിട്ടേ ഒള്ളു. ആ കൂട്ടത്തിലേക്കാണ് ലെയ്കയും കടന്ന് വരുന്നത്.
നമുക്ക് അറിയാം മലയാളത്തിൽ ഇന്ന് വിജയ സിനിമകൾ ഇല്ല, തിയേറ്ററുകളിൽ ആളില്ല എന്നുള്ള പരാതികൾ നിലനിൽക്കെയാണ് ഒരു കൊച്ചു ചിത്രം ആയിട്ടുകൂടി മൌത്ത് പബ്ലിസിറ്റി കൊണ്ട് ഒരു സിനിമ തിയേറ്ററുകളിൽ ആളെ കയറ്റുന്നത്. മലയാള സിനിമയിൽ താര ചിത്രങ്ങൾ പോലും തകർന്ന് അടിയുമ്പോൾ ഇത്തരം കൊച്ചു ചിത്രങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത നല്ലതിനെ മലയാളികൾ അംഗീകരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ബാലു നീലു എന്നിവർക്ക് പുറമെ ഒരു സർപ്രൈസ് പ്രകടവുമായി സുധീഷും ഉണ്ട് ചിത്രത്തിൽ. പാട്ടുകളും, പശ്ചാത്തല സംഗീതവും നന്നായിരുന്നു. സിനിമയുടെ ക്യാപ്‌ഷൻ പോലെ കുട്ടികളുടെ കൂട്ടുകാരൻ ആയി തന്നെ ലെയ്ക്ക തിയേറ്ററുകളിൽ ചിരിയുടെ വിജഗാഥ തീർക്കുന്നു..
Summary : Laika movie getting good response.