മലയ്ക്കോട്ടെ വാലിബൻ സിനിമയെക്കാളും എനിക്ക് കൂടുതൽ പ്രതീക്ഷ മോഹൻലാലിന്റെ റാം സിനിമ
1 min read

മലയ്ക്കോട്ടെ വാലിബൻ സിനിമയെക്കാളും എനിക്ക് കൂടുതൽ പ്രതീക്ഷ മോഹൻലാലിന്റെ റാം സിനിമ

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമയാണ് ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന മലയ്ക്കോട്ടെ വാലിബൻ. ലിജോ പല്ലിശേരി ആയത് കൊണ്ട് തന്നെ മലയാള സിനിമ പ്രേമികൾ കൂടുതൽ പ്രതീക്ഷയാണ് സിനിമയ്ക്ക് നൽകുന്നത്. സിനിമയുടെ റിലീസാണ് ഈ അടുത്ത് വരാൻ പോകുന്നത്. അതുപോലെ തന്നെ മോളിവുഡിൽ ഒട്ടേറെ ചലച്ചിത്രങ്ങൾ ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് ജിത്തു ജോസഫ്. ജിത്തു ജോസഫ് മോഹൻലാൽ ഒന്നിച്ച ദൃശ്യം, ദൃശ്യം 2 എന്നീ സിനിമകൾ മലയാളത്തിൽ തന്നെ വൻ വിജയമായിരുന്നു.

കൂടാതെ ഈ സിനിമകൾ പിന്നീട് പല ഭാക്ഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. അതുമാത്രമല്ല ജിത്തു ജോസഫിന്റെ ത്രില്ലെർ സിനിമകൾ എന്നും മലയാളികൾ ഇരുകൈകൾ നീട്ടിയെ സ്വീകരിച്ചിട്ടുള്ളു. ഇതിലൂടെ തന്നെ ഏറെ ജനശ്രെദ്ധ നേടിയ സംവിധായകൻ കൂടിയാണ് ജിത്തു ജോസഫ്. എന്നാൽ മലയാളികൾ കൂറെ നാളുകളായി കാത്തിരിക്കുന്ന ഒരു ചലച്ചിത്രമാണ് ജിത്തു ജോസഫ് മോഹൻലാൽ ഒന്നിക്കുന്ന റാം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ജിത്തു ജോസഫ് ഒരു അഭിമുഖത്തിൽ തുറന്നടിച്ച് പറഞ്ഞ ചില വാക്കുകളാണ്.

ഫേസ്ബുക്ക് പോസ്റ്റ്‌ വഴി ഒരു പ്രേഷകൻ ജിത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ രൂപം നോക്കാം. “എല്ലാവരും മലയ്ക്കോട്ടെ വാലിബനിൽ ആണ് കൂടുതൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് എന്ന് തോന്നുന്നു, പക്ഷേ എനിക്ക് റാം ൽ ആണ് കൂടുതൽ പ്രതീക്ഷ, കൂമനിൽ ആസിഫ് അലി ആ മരത്തിനു മുകളിൽ ഇരിക്കുന്ന സീൻ ഒക്കെ ശെരിക്കും ഒരു കള്ളൻ ഇരിക്കുന്നത് പോലെ ഫീൽ ചെയ്തു അത് പോലെ നല്ല engaging script ഉം ആയിരുന്നു. അപ്പോൾ ലാലേട്ടനെ വെച്ച് ചെയ്യുമ്പോൾ അതിനും മുകളിൽ പ്രതീക്ഷിക്കുന്നു”.

ജിത്തു ജോസഫ് സംവിധാനത്തിൽ ഏറ്റവും ഒടുവിലായി ഇറങ്ങിയ സിനിമയായിരുന്നു ആസിഫ് ആലി പ്രധാന കഥാപാത്രമായി അഭിനയിച്ച കൂമൻ. സിനിമ മലയാളികളുടെ ഏറെ ജനശ്രെദ്ധ നേടിയിരുന്നു. കൂടാതെ ആസിഫ് അലി മികച്ച അഭിനയ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. എന്തിരുന്നാലും റാം സിനിമയുടെ കൂടുതൽ. ഔദ്യോഗിക കാര്യങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ.

 

Summary : Iam more hopeful for mohanlal’s Ram movie than valiban movie