എനിക്കെതിരെയും ഒരു കേസുണ്ട്, അനുഭവിക്കുകയാണ്! : ‘A.M.M.A’ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദന്‍
മലയാള സിനിമയിലെ യുവ താരമാണ് ഉണ്ണി മുകുന്ദന്‍. നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീദനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. മല്ലൂസിങ്ങില്‍ നല്ലൊരു അഭിനയം കാഴ്ച വെച്ചു. ഇതോടെയാണ് ഉണ്ണി മുകുന്ദന്‍ ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. ഇതു പാതിരാമണല്‍, ഒറീസ,ഡി കമ്പനി, ദി ലാസ്റ്റ് സപ്പര്‍, വിക്രമാദിത്യന്‍, രാജാധിരാജ എന്നീ ചിത്രങ്ങളില്‍ ഉണ്ണി മുകുന്ദന്‍ തിളങ്ങി. കൂടാതെ, ഫയര്‍മാന്‍, സാമ്രാജ്യം 2, ഒരു വടക്കന്‍ സെല്‍ഫി, സ്റ്റെല്‍, കാറ്റും മഴയും, ഒരു മുറൈയ് വന്ത് പാര്‍ത്തായാ, ജനത ഗ്യാരേജ് എന്നീ സിനിമകളിലും അഭിനയത്തിന്റെ മികവ് കാട്ടി. അതേസമയം, ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
ഇപ്പോഴിതാ, ലൈംഗിക പീഡന പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ വിളിച്ചു ചേര്‍ത്ത അമ്മ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. വിജയ് ബാബുവിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം പെട്ടെന്നൊരു നടപടി എടുക്കരുതെന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. തനിക്കെതിരെയും ഇത്തരത്തിലൊരു കേസ് നില നില്‍ക്കുന്നുണ്ടെന്നും, താന്‍ ഇപ്പോള്‍ അനുഭവിക്കുകയുമാണെന്നാണ് ഉണ്ണി അമ്മയുടെ മീറ്റിങ്ങില്‍ വ്യക്തമാക്കിയത്. സത്യാവസ്ഥ അറിഞ്ഞ ശേഷം മാത്രം വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുന്നതാണ് നല്ലതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഉണ്ണി മുകുന്ദനെതിരെ 2018ലാണ് പീഡന പരാതി ഉണ്ടായത്. സിനിമയുടെ തിരക്കഥ പറയാന്‍ എറണാകുളത്തെ ഫ്ലാറ്റില്‍ എത്തിയ യുവതിയെ അതിക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഉണ്ണി മുകുന്ദനെതിരെയുള്ള പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും പണം തട്ടാനുള്ള പരാതിക്കാരിയുടെ ശ്രമമെന്നായിരുന്നു നടന്നതെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഇക്കാര്യമാണ് അമ്മ യോഗത്തില്‍ നടന്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, ദുബായിയില്‍ ഒളിവിലുള്ള വിജയ് ബാബുവിനെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം കൊച്ചി സിറ്റി പോലീസ് ഊര്‍ജിതമാക്കി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ വിദേശത്ത് പോകുമെന്നും, വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.