“ഇടത് കാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് 21 വർഷമായി.. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല..” : മമ്മൂട്ടി
1 min read

“ഇടത് കാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് 21 വർഷമായി.. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല..” : മമ്മൂട്ടി

ലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയത്. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ അദ്ദേഹം പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തിനോടും സിനിമയോടുമുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയാണ് മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള രഹസ്യം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്.

ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഡാന്‍സിനെ പലരും കളിയാക്കാറുണ്ട്. പല തരത്തിലുള്ള ട്രോളുകളും അതിനെക്കുറിച്ചും അദ്ദേഹത്തിന്റെ നടത്തത്തെക്കുറിച്ചുമെല്ലാം വരാറുണ്ട്. എന്നാല്‍ അതിന് ഒരു കാരണമുണ്ട്. മമ്മൂട്ടി ഇതിന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് അതേ ക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ടും 21 വര്‍ഷം ആയെന്നും ഇതുവരെ ഓപ്പറേഷന്‍ ചെയ്തിട്ടില്ലെന്നുമാണ് താരം തുറന്നു പറഞ്ഞത്. ഓപ്പറേഷന്‍ ചെയ്താല്‍ കാല് വീണ്ടും ചെറുതാകുമെന്നും ആളുകള്‍ കാളിയാക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകും അങ്ങനെ എന്തെങ്കിലും സംഭവിച്ചാലെന്നും മമ്മൂക്ക കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു മമ്മൂട്ടി ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടിയ മഹാനടനാണ് മമ്മൂട്ടി. അദ്ദേഹം ഏറ്റെടുക്കുന്ന വേഷങ്ങളോട് കാണിക്കുന്ന ആത്മാര്‍ത്ഥത ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്ന ഒന്നാണ്. സിനിമാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകര്‍ച്ചകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. സിനിമയെന്നാല്‍ മമ്മൂട്ടിക്ക് ഒരു വികാരം തന്നെയാണ്. മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ സൂപ്പര്‍ സ്റ്റാര്‍ കൂടിയാണ് അദ്ദേഹം. ഈ അടുത്ത് അമല്‍ നീരദ്- മമ്മൂട്ടി ഒന്നിച്ച ഭീഷ്മപര്‍വ്വം അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ മികച്ച ചിത്രമായിരുന്നു. മമ്മൂട്ടിയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിബിഐ5 മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ മുന്നേറുകയാണ്. മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, പുഴു എന്നിവയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്.