ഇത് ‘ടർബോ’യുടെ റെക്കോഡ് തേരോട്ടം….!! കേരള ഓപ്പണിംഗ് കളക്ഷനില്‍ നേടിയത് ഞെട്ടിക്കുന്ന തുക
1 min read

ഇത് ‘ടർബോ’യുടെ റെക്കോഡ് തേരോട്ടം….!! കേരള ഓപ്പണിംഗ് കളക്ഷനില്‍ നേടിയത് ഞെട്ടിക്കുന്ന തുക

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോ തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. ഇടുക്കിക്കാരൻ ജീപ്പ് ഡ്രൈവർ ജോസായി മമ്മൂട്ടി വേഷമിടുന്ന ഈ ചിത്രം സ്‍ക്രീനിൽ അടിയുടെ പൊടിപൂരം തീർക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തിയേറ്ററുകളിൽ തീ പടർത്തി. തിയേറ്ററുകളിലേക്കുള്ള പ്രേക്ഷകരുടെ ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോയാണ് ആദ്യ ദിനം പ്രദർശിപ്പിച്ചത്. കേരളത്തില്‍ റെക്കോര്‍ഡ് ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനെ വീഴ്‍ത്തി ആറ് കോടി രൂപയിലധികം കേരള ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരിക്കുകയാണ് മമ്മൂട്ടിയുടെ ടര്‍ബോ.

മമ്മൂട്ടി നായകനായ ടര്‍ബോയുടെ ആഗോള കളക്ഷനിലും കുതിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പ്രതീക്ഷ. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്.ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.