“101 കോടി ഉറപ്പ്..!!!” ടർബോ ജോസിൻ്റെ വരവിനായി കാത്തിരിക്കുന്നു… New update
1 min read

“101 കോടി ഉറപ്പ്..!!!” ടർബോ ജോസിൻ്റെ വരവിനായി കാത്തിരിക്കുന്നു… New update

ഭ്രമയുഗം’ വിജയഭേരി മുഴക്കി മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടയിൽ മമ്മൂട്ടിയുടെ ടർബോ ചിത്രത്തിൻ്റെ അപ്ഡേറ്റുകൾ പ്രേക്ഷകർ വളരെ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. ഇപ്പോഴിതാ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു പൊലീസ് ലോക്കപ്പിന് മുന്നില്‍ പ്രതികള്‍ എന്ന് തോന്നിക്കുന്നവര്‍ക്കൊപ്പം നിലത്ത് മമ്മൂട്ടി ഇരിക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്. എന്തായാലും പ്രേക്ഷകര്‍ പോസ്റ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രമുഖ നിര്‍മ്മാതാവ് ജോബി ‘101 കോടി ഉറപ്പ്’ എന്നാണ് പോസ്റ്ററിന് അടിയില്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടിയുടെ പേരിലുള്ള മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ നിര്‍മാണ സംരംഭവും ആദ്യത്തെ ആക്ഷന്‍ പടവുമാണ് ഇത്. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടര്‍ബോയ്ക്ക് നൂറ് ദിവസത്തെ ഷൂട്ടിംഗ് ആവശ്യമാണെന്ന് നേരത്ത് വൈശാഖ് അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ ആയെന്നാണ് വിവരം.

മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ടര്‍ബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ആക്ഷന്‍- കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജസ്റ്റിൻ വർഗ്ഗീസ് സംഗീതം നല്‍കുന്ന ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.