ഇന്ന് അനശ്വര നടൻ കൊച്ചിൻ ഹനീഫയുടെ ഓർമ്മ ദിവസം
1 min read

ഇന്ന് അനശ്വര നടൻ കൊച്ചിൻ ഹനീഫയുടെ ഓർമ്മ ദിവസം

നടൻ, സംവിധായകൻ, തിരക്കഥകൃത്ത് തുടങ്ങിയ മേഖലയിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് ഇന്നേക്ക് 13വർഷം. എന്നും നിർദോഷകരമായ ഫലിതങ്ങൾ കോർത്തിണക്കി കൊണ്ടുള്ള കൊച്ചിൻ ഹനീഫയുടെ ഓരോ സീനുകളും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു.  ആ കാലത്ത് സിനിമ മേഖലയെ സജീവമാക്കുവാൻ കൊച്ചിൻ ഹനീഫയെ പോലുള്ള താരങ്ങൾക്ക് കഴിഞ്ഞിരുന്നു. ചിരിയ്ക്ക് മറ്റൊരു ഭാവം നൽകിയിരുന്ന  താരങ്ങളെ കാണുവാനും ചിരിക്കുവാനുമായി എന്നും തിയേറ്ററുകളിൽ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ വന്നിരുന്നു. അത് കൊണ്ട് തന്നെയാണ് മലയാള സിനിമയുടെ മികച്ച സുവർണ്ണ കാലത്തെ വക്താക്കളായി മാറുവാൻ ഈ താരങ്ങൾക്ക് കഴിഞ്ഞതും.

നല്ല ഹാസ്യങ്ങളും നർമ്മങ്ങളും വേറിട്ടതാണെങ്കിൽ അത് എല്ലാ തലമുറയും സ്വീകരിക്കും. സിനിമയെ ആസ്വാദ്യകരമാക്കുവാനായി  ഭാഗവത്തായ കൊച്ചിൻ ഹനീഫയെ പോലുള്ള താരങ്ങളോടാണ് എന്നും ആരാധകർക്ക് പ്രിയം തന്നെയാണ്. എന്ത്‌ കൊണ്ടാണ് കേരളീയ സമൂഹം, കൊച്ചിൻ ഹനീഫ എന്ന മനുഷ്യനെ ഇത്രയും ഏറ്റെടുത്തത്
എന്നതിന് ഒരൊറ്റ കാര്യമേ ഉള്ളു
അദ്ദേഹം നമ്മളിൽ ഒരാൾ ആയിരുന്നു, നാലാള് കൂടുന്ന നേരത്ത് ഹനീഫയുടെ കഥാപാത്രത്തെ മലയാളികൾ കണ്ടു കൊണ്ടിരുന്നു. ആ കഥാപാത്രങ്ങൾ
എല്ലാം തന്നെയും ഓരോ മലയാളിയുടെയും
പൊങ്ങച്ചതിന്റെയും, നിർമ്മിത ജാഡകളുടെയുമൊക്കെ പ്രതീകമായിരു
ന്നു.

മലയാളത്തിലെ ഹാസ്യ താരങ്ങളുമായി തട്ടി നോക്കിയാൽ ഹാസ്യത്തിനു ചേർന്നൊരു മുഖമായിരുന്നില്ല കൊച്ചിൻ ഹനീഫയുടേത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ കണ്ട് നമ്മുടെ ഉള്ളിൽ ഒരു സ്ഥാനം പിടിച്ചവ ആയിരുന്നു അവയെല്ലാം. എത്ര വേഷങ്ങൾ, ഒന്ന് എടുത്തോ, മൂന്നെടുത്തോ പറയാൻ
പറ്റാത്തത്ര വ്യത്യസ്തമായ വേഷപ്പകർച്ചകൾ. ഒരു നടനിൽ
ഉപരി മലയാള സിനിമയിലെ ഏറ്റവും നല്ല
മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം. ശരിക്കും മലയാള സിനിമയുടെ മരിക്കാത്ത നക്ഷത്രം ആണ് കൊച്ചിൻ ഹനീഫ. ഇനിയും മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത താരങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരം തന്നെയാണ് കൊച്ചിൻ ഹനീഫ. അദ്ദേഹത്തിന് പകരം മറ്റൊരു നടനെ കുറിച്ച് മലയാള സിനിമ ലോകത്തിന് ചിന്തിക്കാൻ കൂടി കഴിയില്ല. അദ്ദേഹം എഴുതിയ സമയത്ത് സിനിമ രംഗത്തെ ഓരോ ആളുകളും പൊട്ടിക്കരഞ്ഞത് എന്നും മലയാളികൾ മറക്കാതെ ഓർക്കുകയാണ്.