‘നല്ലൊരു സിനിമയായിരിക്കും മോഹന്‍ലാലിന്റെ ബറോസ് എന്നതിന് യാതൊരു സംശയവും ഇല്ല’; ടികെ രാജീവ് കുമാര്‍ പറയുന്നു
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ചിത്രത്തിന്റതായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ വളരെ പെട്ടന്ന്തന്നെ ഏറ്റെടുക്കാറുണ്ട്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ബറോസിന്റെ എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്പെഷല്‍ എഫക്റ്റ്സ് ചെയ്യാനുണ്ട്. ഒരു തായ്ലന്ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍ എന്നും മോഹന്‍ലാല്‍ ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇപ്പോഴിതാ ബറോസിനെക്കുറിച്ച് സംവിധായകന് ടികെ രാജീവ് കുമാര്‍ പറയുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അഭ്യാസം തികഞ്ഞൊരു സംവിധായകന് തന്നെയാണ് മോഹന്‍ലാല്‍ എന്നും നല്ലൊരു സിനിമയായിരിക്കും ബറോസ് എന്നതിന് തനിക്ക് യാതൊരു സംശയവും ഇല്ലെന്നും ടി കെ രാജീവ് കുമാര്‍ പറഞ്ഞു.
ലാല്‍ സാറിന്റെ ഇത്രയും നാളത്തെ എക്സ്പീരിയന്‍സ്. സിനിമയുടെ ഒരുകാലം തൊട്ടുള്ള എല്ലാ വളര്‍ച്ചയിലൂടെയും കടന്നുവന്ന, പല ടെക്നീഷ്യന്മ്മാരുടെയും സംവിധായകരുടെയും കൂടെ വര്‍ക്ക് ചെയ്തൊരാള്‍ എന്ന നിലയ്ക്ക് പുള്ളി അഭ്യാസം തികഞ്ഞൊരു സംവിധായകന് തന്നെയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബറോസ് എന്നതാണ് നമുക്കുള്ള കൗതുകം. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു ആദ്യ സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വളരെ മനോഹരമായാണ് അദ്ദേഹം സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. നല്ലൊരു സിനിമയായിരിക്കും ബറോസ് എന്നതിന് എനിക്ക് യാതൊരു സംശയവും ഇല്ലെന്നും ടികെ രാജീവ് കുമാര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. അതേസമയം ബറോസ് എന്ന സിനിമയുടെ ഒറിജിനല്‍ സ്ക്രിപ്റ്റ് എഴുതിയ ജിജോ പൊന്നൂസിന്റെ ബ്ലോഗ് പ്രകാരം, ഇപ്പോള്‍ ഇറങ്ങാന്‍ പോകുന്ന ബറോസ് അദ്ദേഹം കണ്‍സീവ് ചെയ്ത വേര്‍ഷന്‍ അല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോവിഡ് മൂലം ഷൂട്ടിംഗ് ഒരുപാട് മുടങ്ങിയ ശേഷം വീണ്ടും റിവൈവ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ ഒരുപാട് മാറ്റങ്ങള്‍ സ്ക്രിപ്റ്റിലും ക്യാരക്ടേര്സിലും വരുത്തി എന്നാണ് ജിജോ ബ്ലോഗിലൂടെ പറയുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.